കണ്ണൂർ വളപട്ടണത്ത് പ്രവാസിയെ അക്രമിച്ച് കാറും പണവും തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റിൽ. കോട്ടക്കുന്ന് സ്വദേശി പി ടി റഹീം, ഓണപ്പറമ്പ് സ്വദേശി സൂരജ് മണ്ഡൽ, കാഞ്ഞിരത്തറ സ്വദേശി എൻ പി റാസിക്, മന്ന സ്വദേശി പി അജ്നാസ്, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്ഇരിക്കൂർ ചേടിച്ചേരി സ്വദേശി ഹംസയെയാണ് ഇവർ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വില്പനയ്ക്കായിവച്ചിരിക്കുന്ന ഭൂമി കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞാണ് പ്രതികൾ പരാതിക്കാരനൊപ്പം പോയത്. ഒരുമിച്ച് കാറിൽ സ്ഥലത്തെത്തിയ ശേഷം ഹംസയുമായിവാക്കുതർക്കത്തിലേർപ്പെട്ട പ്രതികൾ ഇയാളെ മർദ്ദിച്ച് അവശനാക്കി. ശേഷം കാറിൽ സൂക്ഷിച്ചിരുന്ന 2,26,000 രൂപയും ഒന്നര ലക്ഷം രൂപ വിലയുള്ള റാഡോ വച്ചും തട്ടിയെടുത്ത് കാറുമായി കടന്നുകളയുകയായിരുന്നു.ഹംസയുടെ പരാതിയിൽ വളപട്ടണം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കവർച്ച ചെയ്ത 2. 62 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപയും പ്രതികളിൽ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്യലിന് ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കിയാതായി പൊലീസ് പറഞ്ഞു.