പി.വി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തും;എം.വി ഗോവിന്ദന്‍

പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

എഡിജിപിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഉയര്‍ന്നുവന്ന എല്ലാ പ്രശ്‌നങ്ങളും അന്വേഷിക്കുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പരാതികളില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമാണ് എടുത്തത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ആരേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ല. ഉയര്‍ന്നുവന്ന എല്ലാ ആരോപണവും ഇപ്പോഴത്തെ അന്വേഷണത്തിലുണ്ട്.

പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ട്. അതിനനുസരിച്ച് മുന്നോട്ട് പോവും. പി.വി അന്‍വന്‍ രേഖാമൂലം ഒരു പരാതിയും ശശിക്കെതിരെ തന്നിട്ടില്ല. എഴുതി നല്‍കിയ ആരോപണമുണ്ടെങ്കില്‍ അന്വേഷിക്കും.

സര്‍ക്കാരിന് ഒരു പ്രതിസസന്ധിയും നിലവില്ല. സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സ്വയം സൃഷ്ടിക്കുകയാണ്.

ആ വാര്‍ത്ത അനുസരിച്ച് പാര്‍ട്ടിയും സര്‍ക്കാരും നീങ്ങുന്നില്ലെങ്കില്‍ എന്തോ വലിയ അപകടമാണ് നടക്കുന്നതെന്ന് വരുത്തിതീര്‍ക്കും. പ്രചരിപ്പിച്ച വാര്‍ത്തയും സര്‍ക്കാര്‍ തീരുമാനവും തമ്മില്‍ യോജിപ്പില്ലെന്നതാണ് വാസ്തവമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...