നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി ന്യൂഡൽ ഹിയിലെ ഭാരത് മണ്ഡപത്തിൽ നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻറെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അശയങ്ങൾ പങ്കുവെക്കാനും യുവാക്കൾക്ക് അവസരം.പരിപാടിയുടെ ആദ്യ ഘട്ടത്തിൽ വികസിത് ഭാരത് ക്വിസ് 2024 ഡിസംബർ 5 വരെ ഓൺലൈനായി നടത്തപ്പെടുന്നു. 15 നും 29 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കാണ് അവസരം. കേന്ദ്ര സർക്കാറിൻ്റെ മേരാ യുവ ഭാരത്- mybharat.gov.in പോർട്ടൽ വഴിയാണ് ക്വിസ് നടത്തപ്പെടുന്നത്. ക്വിസിൽ വിജയിക്കുന്നവർ നാഷണൽ യൂത്ത് ഫെസ്റ്റിവൽ പരിപാടി യിൽ പങ്കെടുക്കാനുള്ള അടുത്ത ഘട്ട മൽസരത്തിലേക്ക് യോഗ്യത നേടുകയും ക്യാഷ് അവാർഡ് ലഭിക്കുകയും ചെയ്യും ഒന്നാം സമ്മാനം –Rs. 1,00,000, രണ്ടാം സമ്മാനം – Rs.75000 ,മൂന്നാം സമ്മാനം – Rs. 50000. സംശങ്ങൾക്ക് Ph: 7558892580, 8089402580 (whatsapp).