എ.പി.പി യുടെ ആത്മഹത്യ; പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ്.
എ.പി.പി. അനീഷ്യയുടെ മരണം സംബന്ധിച്ച് കേരളാ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിയമപരമായ ഇടപെടല്‍ നടത്തുമെന്നും സഹപ്രവര്‍ത്തകരുടെ പീഡനെത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത എ.പി.പി അനീഷ്യയുടെ പിതാവ് കെ.സത്യദേവന്‍.
മരണത്തിനു മുമ്പ് അനുഭവിച്ച മാനസിക പീഡനത്തെ കുറിച്ചും അവഹേളനത്തെ കുറിച്ചും ശബ്ദസന്ദേശത്തിലൂടെയും ആത്മഹത്യാ കുറിപ്പിലൂടെയും അനീഷ്യ പറഞ്ഞതാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസ് എടുക്കേണ്ട പൊലീസ് അതിന് തയ്യാറാവുന്നില്ല.
ലഭ്യമായ തെളിവുകള്‍ വെച്ച് നടപടി സ്വീകരിക്കാന്‍ പോലും തയ്യാറാവാത്ത പൊലീസ് കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നീതിന്യായ സംവിധാനങ്ങളെ സമീപിക്കാന്‍ ഒരുങ്ങതെന്നും സത്യദേവന്‍ പറഞ്ഞു.
ആത്മഹത്യ ചെയ്ത കൊല്ലം പരവൂര്‍ കോടതിയിലെ എ.പി.പി. ആയിരുന്ന ‘അനീഷ്യക്ക് മരണാന്തരമെങ്കിലും നീതിലഭിക്കണം’ എന്ന കാമ്പയിനിന്റെ ഭാഗമായി ആല്‍ത്തിയ സ്ത്രീ കൂട്ടായ്മയും, ദേശീയ വിവരാവകാശ കൂട്ടായ്മയും ചേര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച രാപ്പകല്‍ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചയ്യുകയായിരുന്നു അദ്ദേഹം.
അനീഷ്യയുടെ അമ്മ പ്രസന്ന പി.എം., പിതൃസഹോദരന്‍ കെ.വിജയന്‍, അനീഷ്യയുടെ സഹപാഠികളായ അഡ്വ.സന്ധ്യ അജയഘോഷ്,അഡ്വ. സോണി സോമന്‍, അഡ്വ.രശ്മി, അഡ്വ.കരുണാകരന്‍, അഡ്വ.പ്രഭാസ്, തിരുവനന്തപുരം ലോ കോളേജ് ചെയര്‍പഴ്‌സന്‍ അപര്‍ണ പ്രസന്നന്‍, ആര്‍.എസ്.പി നേതാവ് ബാബു ദിവാകരന്‍, സര്‍ക്കാറിന്റെ കുട്ടിക്കടത്തിലെ അതിജീവിത അനുപമ, ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകരായ സി.സിന്ധു, രേഷ്മ, അശ്വതി, വിമന്‍ ജസ്റ്റിസ് പ്രവര്‍ത്തക ആരിഫാ ബീവി തുടങ്ങിയവർ സംസാരിച്ചു.