പാലക്കാട് : ടിക്കറ്റില്ലാ യാത്ര ചോദ്യം ചെയ്തതിൻ്റെ പേരിൽ ടി.ടി.ഇ മാർക്ക് നേരെ വീണ്ടും ആക്രമണം.
ബെംഗളൂരു – ഐലൻഡ് എക്സ്പ്രസ് ട്രെയിനിലെ ടി.ടി.ഇമാരായ മനോജ് വർമ്മ,ഷമ്മി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഒറ്റപ്പാലത്ത് വെച്ച് പുലർച്ചെയാണ് കൊല്ലം സ്വദേശി അശ്വിൻ ഇരുവരെയും അക്രമിച്ചത്.
അശ്വിൻ്റെ സുഹൃത്ത് ആഷിക്കിൻ്റെ പക്കൽ നിന്നും കഞ്ചാവും കണ്ടെടുത്തു.
ഇരുവരെയും റെയിൽവെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.