സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് പവൻ്റെ വില ഒറ്റയടിക്ക് 2,400 രൂപ കൂടി 94,360 രൂപയായി.91,960 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 300 രൂപ വർധിച്ച് 11,795 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവൻ്റെ വിലയിൽ 16,720 രൂപയുടെ വർധനവാണുണ്ടായത്.

