മംഗളൂരുവിൽ വീണ്ടും കൊലപാതകം; യുവാവിനെ വെട്ടിക്കൊന്നതിന് പിന്നിൽ തീവ്രഹിന്ദു സംഘടനകളെന്ന് ആരോപണം, നിരോധനാജ്ഞ

മംഗളൂരുവിന് അടുത്ത് ബൻത്‌വാളിൽ യുവാവിനെ വെട്ടിക്കൊന്നു. കൊലത്തമജലു സ്വദേശി അബ്ദുൾ റഹീം (42) ആണ് മരിച്ചത്. പ്രാദേശിക പള്ളിയുടെ സെക്രട്ടറിയും പിക്കപ്പ് ഡ്രൈവറും ആയിരുന്നു കൊല്ലപ്പെട്ട അബ്ദുൾ റഹീം. ഒരു മാസത്തിനിടയിൽ മൂന്നാമത്തെ കൊലപാതകമാണ് മംഗളൂരുവിൽ നടക്കുന്നത്. ഗുണ്ടയും മുൻ ബജ്രംഗ് ദൾ നേതാവുമായിരുന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഈ കൊലപാതകം ഉണ്ടായിരിക്കുന്നത്. ബൻത്വാളിലെ ഇറ കോടി എന്ന സ്ഥലത്ത് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സൗത്ത് കാനറ സുന്നി ഫെഡറേഷനിൽ സജീവാംഗമായിരുന്നു അബ്ദുൾ റഹീം. പിക്കപ്പ് ഡ്രൈവർ ആയിരുന്ന റഹീമിനോട് ലോഡുമായി എത്താൻ ഒരു സംഘം ആളുകൾ പറയുകയായിരുന്നു. ഇവിടെ എത്തിയ റഹീമിനെയും കൂടെ ഉണ്ടായിരുന്ന കലന്തർ ഷാഫിയെയും ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. വാളുകൾ കൊണ്ട് വെട്ടി ദേഹം മുഴുവൻ വെട്ടേറ്റ അവസ്ഥയിലായിരുന്നു മൃതദേഹം. റഹീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ഷാഫിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Leave a Reply

spot_img

Related articles

മട്ടന്നൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

സജിത, ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവംകടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം. സാമ്ബത്തിക പ്രയാസം കാരണം വീട് വില്പനയ്ക്ക് വച്ചിരുന്നു. അതിനിടയിലാണ്...

സംസ്ഥാനത്ത് ജൂണ്‍ മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സർചാർജ് കുറയും.

പ്രതിമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തില്‍ കുറവ് ലഭിക്കും.പ്രതിമാസ ദ്വൈമാസം...

ശക്തമായ മഴയെ തുടർന്നുണ്ടായി കാറ്റിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

ചങ്ങനാശ്ശേരി പാറേൽ പള്ളിക്കും എസ് ബി സ്കൂളിനും ഇടയിൽ വാഴൂർ റോഡിലേക്കാണ് തണൽമരം കടപുഴകി വീണത്. വൈകിട്ട് 4:30ഓടെയാണ് അപകടം മരം വീണതിനെ തുടർന്ന്...

ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കണ്ടെയ്നർ അടിഞ്ഞ പ്രദേശത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി

തീരത്ത് നിന്ന് ഏകദേശം 200 മീറ്റർ ദൂരെയുള്ള അഴിക്കോടൻ നഗറിന് സമീപമാണ് ജഡം കണ്ടത്.കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞതിനെ തുടർന്ന് ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ...