കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം.

ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം.ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി വലിയ വീട്ടിൽ വേണു മകൻ ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്.

സുഹൃത്തുക്കൾക്ക് സന്ദേശം നൽകിയാണ് ഇയാൾ കരുവന്നൂർ വലിയ പാലത്തിന് മുകളിൽ നിന്നും പുഴയിലേയ്ക്ക് ചാടിയത്.

കനത്ത മഴയിൽ കരുവന്നൂർ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാൽ നല്ല അടിയൊഴുക്കും പുഴയിൽ ഉണ്ട്. ഇരിങ്ങാലക്കുട പോലിസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കരുവന്നൂർ വലിയ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ശ്രമം ചുരുങ്ങിയ കാലത്തിനുള്ളിൽ എട്ടോളം പേരാണ് നടത്തിയത്. പാലത്തിൽ ഫെൻസിങ് നടത്തുമെന്ന് അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് വരെ പ്രായോഗ്യത്തിലായിട്ടില്ല.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...