തമിഴ്‌നാട്ടിൽ വീണ്ടും സ്ത്രീധനത്തിൻ്റെ പേരിൽ ആത്മഹത്യ.തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞിട്ട് വെറും നാലാം ദിവസമാണ് യുവതി തൂങ്ങിമരിച്ചത്. ജൂൺ 27 നായിരുന്നു പറ്റാവൂർ സ്വദേശിയായ പനീറുമായുള്ള ലോകേശ്വരിയുടെ വിവാഹം. വിവാഹത്തിന് പനീറിൻ്റെ കുടുംബം പത്ത് പവനാണ് സ്ത്രീധനമായി ചോദിച്ചത്. അഞ്ച് പവൻ നൽകാമെന്ന് ലോകേശ്വരിയുടെ വീട്ടുകാർ സമ്മതിച്ചെങ്കിലും നാല് പവൻ മാത്രമാണ് വിവാഹ സമയത്ത് നൽകാൻ കഴിഞ്ഞത്. നാല് പവന് പുറമെ ബൈക്കും വസ്ത്രങ്ങളും സമ്മാനമായി നൽകിയെങ്കിലും വിവാഹം കഴിഞ്ഞയുടൻ ബാക്കി സ്വർണം ആവശ്യപ്പട്ട് പീഡനം ആരംഭിക്കുകയായിരുന്നു.

