രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് ലഹരിവിരുദ്ധസംഗമവും കലാനിപുണരുടെ സംഗമവും ഇന്ന് (25 ഏപ്രിൽ വെള്ളിയാഴ്ച) നടക്കും. രാവിലെ 10.30-ന് നടക്കുന്ന ലഹരിക്കെതിരെ ഒരുമിച്ച് എന്ന സംവാദസദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് പാനൽ ചർച്ചയും നടക്കും. മണർകാട് സെന്റ് മേരിസ് ചർച്ച് സൺഡേ സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ മൈം അവതരണവും അരങ്ങേറും.ഉച്ചയ്ക്ക് 1.30 ന് ഭിന്നശേഷി കലാനിപുണരുടെ സംഗമം നടക്കും.കങ്ങഴയിലെ ഹീരാം ട്രസ്റ്റിലെ ഭിന്നശേഷികാരുടെ ഫാഷൻ ഷോ,പാലാ മരിയ സദൻ സ്ഥാപനത്തിലെ ഭിന്നശേഷിക്കാരുടെ ഗാനമേളയും സംഗമത്തിൽ അവതരിപ്പിക്കും.