വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ; ക്യാമറാക്കണ്ണുകളുമായി എൻ.എസ്.എസ് വോളണ്ടിയർമാരും

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിൽ  നാഷണൽ സർവീസ് സ്‌കീമും (എൻ.എസ്.എസ്.) ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറാക്കണ്ണുകൾ പകർത്തും. തദ്ദേശഭരണവകുപ്പും ശുചിത്വമിഷനുമായി ചേർന്നാണ് എൻ.എസ്.എസ്. ഈ പ്രവർത്തനം ആവിഷ്‌കരിക്കുന്നത്.
സംസ്ഥാനത്തെ നാലായിരത്തോളം  എൻഎസ്എസ് യൂണിറ്റുകളിലാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷം എൻഎസ്എസ് വോളണ്ടിയർമാർ ഇതിന്റെ ഭാഗമാകും.  മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാലോ മാലിന്യക്കൂനകൾ കണ്ടാലോ  അവ പകർത്തി 9446700800 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്കും ഇതിനായുള്ള പ്രത്യേക ഇമെയിലിലേക്കും അയയ്ക്കും. ജനുവരി 15 നകം ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്യുന്ന എൻ.എസ്.എസ് യൂണിറ്റിന് ജില്ലാതലത്തിൽ പാരിതോഷികം നല്കും.

Leave a Reply

spot_img

Related articles

അതിരമ്പുഴയിൽ ഇന്ന് ഗതാഗത ക്രമീകരണം

സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന നഗരപ്രദക്ഷിണവുമായി ബന്ധപ്പെട്ട് ഇന്ന് അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലും പൊലീസ് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി.വൈകുന്നേരം 4 മുതൽ 10...

കണ്ടയ്നർ ലോറി ഇടിച്ച് പിക്അപ്പ് വാനിൻ്റെ ഡ്രൈവർ മരിച്ചു

ചെങ്ങന്നൂർ എംസി റോഡിൽ കണ്ടയ്നർ ലോറി ഇടിച്ച് പിക്അപ്പ് വാനിൻ്റെ ഡ്രൈവർ മരിച്ചു. തൃശൂർ അളഗപ്പനഗർ സ്വദേശി സുധീഷ് (39) ആണ് മരിച്ചത്. പഞ്ചർ...

ഈവനിംഗ് ജേണലിസം കോഴ്സിന് ഏതാനും സീറ്റുകൂടി

തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐ.ജെ.ടി) നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര കണ്ടൻസ്ഡ് ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾ ശേഷിക്കുന്നു....

ആതിര കൊലക്കേസ്; പ്രതി ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം കഠിനംകുളം ആതിരക്കൊലക്കേസ്; പ്രതി ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച...