കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍ എം എൽ എ.
‘രാഷ്ട്രീയ പാല്‍ക്കുപ്പി’ എന്ന് വിളിച്ചാണ് അന്‍വര്‍ എം എല്‍ എയുടെ അധിക്ഷേപം.
ഗതികെട്ട കോണ്‍ഗ്രസുകാര്‍ക്കും ബോധമില്ലാത്ത ലീഗുകാര്‍ക്കും ഒഴികെ സാധാരണക്കാര്‍ക്ക് പോലും രാഹുലിന്റെ രാഷ്ട്രീയ ബോധത്തെ കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ടെന്ന് അന്‍വര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഈ നാട്ടിലെ ഗതികെട്ട കോണ്‍ഗ്രസുകാര്‍ക്കും ബോധമില്ലാത്ത കുറച്ച് ലീഗുകാര്‍ക്കും ഒഴികെ സാധാരണക്കാര്‍ക്ക് പോലും ഇയാളുടെയൊക്കെ രാഷ്ട്രീയബോധത്തെ കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ട്.
താമസിക്കുന്ന വീട്ടില്‍ നിന്ന് വിളിപ്പാടകലെ രാജ്യത്തെ സംഘ്പരിവാര്‍ ഭരണകൂടത്തെ പിടിച്ച് കുലുക്കി ചരിത്രമായി മാറിയ കര്‍ഷകസമരം മുന്നേറുമ്പോള്‍, അവിടെ ഒന്ന് തിരിഞ്ഞ് നോക്കാതെ നേരേ പട്ടായയ്ക്ക് വച്ച് പിടിച്ചിട്ട്, എല്ലാം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി ‘വയനാട്ടില്‍ വന്ന് ട്രാക്ടര്‍ റാലി’ നടത്തിയ രാഷ്ട്രീയ കോമാളിത്തരത്തിനെ അങ്ങനെ തന്നെയേ കാണുന്നുള്ളൂ.