പോസ്റ്റൽ ബാലറ്റിന് പോസ്റ്റിങ്ങ് ഓർഡറിന്റെ പകർപ്പ് സഹിതം അപേക്ഷിക്കണം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിച്ച് കിട്ടുന്നതിനായി പോസ്റ്റിങ്ങ് ഓർഡറിന്റെ പകർപ്പ് സഹിതം ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. പ്രിസൈഡിങ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആയി നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് പരിശീലനകേന്ദ്രത്തിൽ അപേക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റൽ ബാലറ്റിനായി അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്നു വരണാധികാരികൾക്കുമുള്ള ഫോറം 15 ലെ മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി. അപേക്ഷയിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ വാർഡ് പാർട്ട് നമ്പർ, ക്രമനമ്പർ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം രേഖപ്പെടുത്തണം. അപേക്ഷാ ഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലും ലഭ്യമാണ്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...