അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതിയിൽനിന്നു ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർ, പട്ടികജാതിയിലേയ്ക്ക് ശുപാർശ ചെയ്തിട്ടുള്ളവർ (ഒ.ഇ.സി മാത്രം-മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) എന്നീ വിഭാഗത്തിൽപെട്ടവരിൽ 2023-24 വർഷത്തെ എസ്.എസ്.എൽ.സി / പ്ലസ്സ് ടു/ഡിഗ്രി/പി.ജി./ പ്രൊഫഷണൽ കോഴ്സുകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി പാസായവർക്ക് നൽകുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം, 2024-25 വർഷത്തെ മെഡിക്കൽ/എൻജിനീയറിംഗ് പ്രവേശനപരീക്ഷാ പരിശീലനത്തിനുള്ള ധനസഹായം എന്നിവയ്ക്കായി സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ അപേക്ഷ ക്ഷണിച്ചു.

പൂരിപ്പിച്ച അപേക്ഷകൾ ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മാർക്ക് ലിസ്റ്റിന്റെ ഗസറ്റഡ്
ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം കോർപറേഷന്റെ ബന്ധപ്പെട്ട റീജണൽ /സബ് ഓഫീസുകളിൽ നൽകാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി , എറണാകുളം ജില്ലകളിലുള്ളവർക്ക് റീജണൽ മാനേജർ, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, നാഗമ്പടം, കോട്ടയം. (ഫോൺ നം. 0481 – 2564304,9400309740) 2)റീജിയണൽ മാനേജർ,കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, ഒന്നാം നില,മിനി സിവിൽ സ്റ്റേഷൻ, മാവേലിക്കര (ഫോൺ നം. 0479 – 2340300) എന്നീ വിലാസങ്ങളിൽ സെപ്റ്റംബർ അഞ്ചുമുതൽ ഒക്ടോബർ നാലുവരെ അപേക്ഷിക്കാം. ഇ-മെയിൽ മുഖേനയുള്ള അപേക്ഷ സ്വീകരിക്കില്ല. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും വെബ്സൈറ്റ് www.ksdc.kerala.gov.in

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...