അപേക്ഷ ക്ഷണിച്ചു

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ഉരുക്കൾക്ക് 2024 ഓഗസ്റ്റ് 1-ാം തീയതി മുതൽ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാംഘട്ടവും ചർമമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടവും നടത്തുന്നു.

പ്രസ്തുത വാക്‌സിനേഷനുകൾക്ക് വാക്‌സിനേറ്റർമാർ, സഹായികൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പരിചയസമ്പന്നരും സർവ്വീസിൽ നിന്നും വിരമിച്ചവരുമായ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവ്വീസിൽ ഇല്ലാത്തതും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉളളവരുമായ വെറ്ററിനറി ഡോക്ടർമാർക്ക് വാക്സിനേറ്ററായി അപേക്ഷിക്കാം.

 30 ദിവസത്തെ ക്യാമ്പെയ്‌നിൽ പങ്കെടുത്ത് ടാർജറ്റ് തികച്ച് വാക്‌സിനേഷൻ നടത്തുന്നതിന് പരമാവധി 15000 രൂപ (പതിനയ്യായിരം രൂപ മാത്രം) ഓണറേറിയമായി നൽകുന്നതും, കൂടാതെ കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കിൽ വാക്‌സിനേഷൻ ചാർജ്ജും നൽകുന്നതാണ്.

ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പൂർണ കായിക ആരോഗ്യമുളള, മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ/പാർട്ട് ടൈം സ്വീപ്പർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള വി.എച്ച്.എസ്.സി പാസ്സായവർ, കേരള വെറ്ററിനറി ആന്റ്  അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കിയവർ, സാമൂഹിക സന്നദ്ധസേന വോളന്റിയർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള സ്ഥലപരിചയമുളളതും, കായികക്ഷമതയുളളതും, ജനസമ്മതിയുളളവരുമായ യുവതീ-യുവാക്കൾ എന്നിവർക്ക് സഹായികളായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പശുക്കളെ കൈകാര്യം ചെയ്ത് മുൻപരിചയമുളളവർക്ക് മുൻഗണന നൽകുന്നതായിരിക്കും. 30 ദിവസത്തെ ക്യാമ്പെയിൻ കാലയളവിലേക്ക് പരമാവധി 10,000 രൂപ (പതിനായിരം രൂപ മാത്രം) ഓണറേറിയം നൽകുന്നതാണ്.

അപേക്ഷകൾ വെള്ളകടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റ സഹിതം തങ്ങൾ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയിൽ മാത്രം സ്ഥാപനമേധാവി (ചീഫ് വെറ്ററിനി ഓഫീസർ/സീനിയർ വെറ്ററിനറി സർജൻ/ വെറ്ററിനറി സർജൻ) മുൻപാകെ ആശുപത്രി പ്രവർത്തന സമയത്ത് 2024  ആഗസ്റ്റ് 1-ാം തീയതി രാവിലെ 10 മണിക്ക് മുൻപായി    അപേക്ഷ നേരിട്ട് തന്നെ സമർപ്പിക്കേണ്ടതാണ്.

അപേക്ഷയിൽ മേൽവിലാസവും, മൊബൈൽ നമ്പരും വ്യക്തമായി രേഖപ്പെടുത്തേണ്ടതും ആധാർ കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം  സമർപ്പിക്കേണ്ടതാണ്. അപേക്ഷ പരിഗണിക്കുന്നത് ഒഴിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്ന്  മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു.

Leave a Reply

spot_img

Related articles

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...

ശബരിമലയിലെ തിരുവോണ സദ്യ; ഈ വർഷം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും

ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്.തിരുവോണ...