അപേക്ഷ ക്ഷണിക്കുന്നു

പാലക്കാട്: കേരള വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ നിർഭയ സെല്ലിന്റെ കീഴിൽ, കൊല്ലങ്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ മേൽനോട്ട ചുമതലയിലുള്ളതുമായ പാലക്കാട് എൻട്രി ഹോം ഫോർ ഗേൾസ് (18 വയസിൽ താഴെയുള്ള അതിജീവിതരായ പെൺകുട്ടികളെ താമസിപ്പിക്കുന്ന താത്കാലിക കേന്ദ്രം) എന്ന സ്ഥാപനത്തിലെ കുക്ക് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവുള്ള തസ്തികയുടെ വിവരങ്ങൾ താഴെ ചേർക്കുന്നു

തസ്തിക : കുക്ക്
• അപേക്ഷകർ വനിതകൾ ആയിരിക്കണം
• യോഗ്യത : അഞ്ചാം ക്ലാസ്സ്
• പ്രായം 25 വയസിന് മുകളിൽ
• വേതനം : 12,000 രൂപ
• ഒഴിവുകളുടെ എണ്ണം : 1

അപേക്ഷിക്കണ്ട വിധം :

ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ ഫോട്ടോ സഹിതം തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റുകൾ, ആധാറിന്റെ പകർപ്പ് എന്നിവ സഹിതം ദി സെക്രട്ടറി, ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി, ആശ്രയം ഓർച്ചാർഡ്, വിരുത്തി, നെന്മേനി (പി.ഓ.) കൊല്ലങ്കോട്, പാലക്കാട്-678506 എന്ന വിലാസത്തിലോ, aashrayamentryhomepkd@gmail.com എന്ന ഈ മെയിൽ വിലാസത്തിലോ 2025 ജനുവരി 15 ന് അകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടേണ്ട ഫോൺ നമ്പർ : 9495891560

സെക്രട്ടറി
ആശ്രയം റൂറൽ ഡെവലപ്മെൻറ് സൊസൈറ്റി
കൊല്ലങ്കോട്

Leave a Reply

spot_img

Related articles

ബ്രൂവറി അഴിമതിയാരോപണം തള്ളി മുഖ്യമന്ത്രി

സർക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പാലക്കാട് ബ്രൂവറി അഴിമതിയാരോപണം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ...

യൂട്യൂബർ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

വിദ്യാർത്ഥികളെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹീൻ ഷാ) മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതിയെ...

നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി

നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി. പത്തനംതിട്ട കോന്നിയിലാണ് അപകടമുണ്ടായത്.സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെഎസ്‌ആർടിസി ബസാണ് ഉരുണ്ട് റോഡിന്...

കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിനു ദാരുണാന്ത്യം

കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിനു ദാരുണാന്ത്യം. പാലക്കാട് പരതൂര്‍ കുളമുക്കില്‍ ആണ് സംഭവം.കുളമുക്ക് സ്വദേശി ഷൈജുവാണ്(43) കാഞ്ഞിരത്തിന്റെ കായ കഴിച്ചതിനെ തുടർന്ന് മരിച്ചത്. ക്ഷേത്ര...