ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാർ അംഗീകൃത സ്കൂളികളിൽ  ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റെഗുലർ  ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കഷൻ കോഴ്സിന് (D.El.Ed) അപേക്ഷ ക്ഷണിച്ചു. 

50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ , ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ ഡിഗ്രിയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്.

പട്ടികജാതി , പട്ടികവർഗക്കാർക്കും പിന്നോക്കവിഭാഗക്കാർക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അവസാനത്തീയതി ജൂലൈ 31 ന് 5 മണിക്ക് പ്രിൻസിപ്പാൾ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ അയക്കുക. കൂടുതൽ വിവരത്തിന് 8547126028, 04734296496

Leave a Reply

spot_img

Related articles

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.പാലക്കാട് പന്തലാംപാടം മേരിമാതാ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ്റോഷൻ,...