കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ വിശാല കാര്‍പ്പ് മത്സ്യകൃഷി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്ളാക്ക്, കുടു മത്സ്യകൃഷി, പിന്നാമ്പുറ കുളങ്ങളിലെ മത്സ്യവിത്ത് ഉല്‍പാദനം, മത്സ്യത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്ന യൂണിറ്റുകള്‍ എന്നീ പദ്ധതികള്‍ക്ക് 40ശതമാനം സബ്സിഡിയും പുഴകളിലേയും ആറുകളിലേയും പെന്‍ കള്‍ച്ചര്‍, എംബാങ്ക്മെന്റ് മത്സ്യകൃഷി എന്നീ പദ്ധതികള്‍ക്ക് 60ശതമാനം സബ്സിഡിയും ലഭിക്കും.
എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ മലമ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും മത്സ്യ ഭവനുകളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 15ന് വൈകിട്ട് നാലുവരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പഞ്ചായത്തുകളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരുമായി ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് അറിയിച്ചു. ഫോണ്‍: 0491 2815245.