സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകൾക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. 6 – 8 ശതമാനം വരെ പലിശനിരക്കിൽ വായ്പ അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. അപേക്ഷകർ പ്രൊഫഷണൽ കോഴ്സുകൾ  (എം.ബി.ബി. എസ്, ബി.ഡി.എസ്,  ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബി.ആർക്, വെറ്ററിനറി സയൻസ്, ബി.എസ്.സിഅഗ്രികൾച്ചർ, ബി.ഫാം, ബയോടെക്‌നോളജി, ബി.സി.എ, എൽ.എൽ.ബി, എം.ബി.എ, ഫുഡ് ടെക്‌നോളജി, ഫൈൻ ആർട്സ്, ഡയറി സയൻസ്, ഫിസിക്കൽ എജുക്കേഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂർത്തീകരിച്ചവരായിരിക്കണം. പ്രായം 40 വയസ് കവിയരുത്.

പദ്ധതി പ്രകാരം മെഡിക്കൽ/ ആയുർവേദ/ ഹോമിയോ/ സിദ്ധ/ ദന്തൽ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, സിവിൽ എൻജിനീയറിങ് കൺസൽട്ടൻസി, ആർക്കിടെക്ചറൽ കൺസൽട്ടൻസി, ഫാർമസി, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ഡയറി ഫാം, അക്വാകൾച്ചർ, ഫിറ്റ്‌നസ് സെന്റർ, ഫുഡ് പ്രോസസിങ് യൂണിറ്റ്, ഓർക്കിഡ് ഫാം, ടിഷ്യുകൾച്ചർ ഫാം, വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, എൻജിനീയറിങ് വർക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണൽ യോഗ്യതയുമായി ബന്ധപെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും.

പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ടുലക്ഷം രൂപ ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. തത്പരരായ പ്രൊഫഷണലുകൾ കോർപറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ ഉപജില്ലാ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പുരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ksbcdc.com .

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...