നീറ്റ് യോഗ്യത നേടിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാർ, മറ്റ് സംസ്ഥാനങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന ആയുഷ് ഡിഗ്രി കോഴ്സുകളിൽ, കേരളത്തിന് വേണ്ടി സംവരണം ചെയ്തിരിക്കുന്ന, കർണ്ണാടകത്തിലെ ബാംഗ്ലൂരിലുള്ള സർക്കാർ യുനാനി മെഡിക്കൽ കോളേജിലെ യുനാനി (BUMS) ഡിഗ്രി (1 സീറ്റ്) കോഴ്സിലേക്കും, തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ മെഡിക്കൽ കോളേജിലെ സിദ്ധ ഡിഗ്രി (BSMS) കോഴ്സിലേക്കും (1 സീറ്റ്) ഓരോ സീറ്റുകളിലേക്ക് 2024-25 അധ്യയന വർഷം നീറ്റ് യോഗ്യത നേടിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ആയുഷ് മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റ് രേഖകൾ ഉൾപ്പെടെ അപേക്ഷ ഇ-മെയിൽ വഴിയോ, നേരിട്ടോ, തപാൽ മുഖേനയോ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ജൂലൈ 23ന്  വൈകുന്നേരം നാലു മണിക്ക് മുൻപായി ലഭിക്കത്തക്ക വിധത്തിൽ ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യ ഭവൻ, എം. ജി. റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം.
പ്രവേശനം സംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിന്റെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ  www.ayurvedacollege.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്. ഇ-മെയിൽ വിലാസം: director.ame@kerala.gov.in
വൈകി ലഭിക്കുന്നതും, അപൂർണ്ണവും ആയ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കില്ല.

Leave a Reply

spot_img

Related articles

വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്സഭ പാസാക്കി. ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. ഇവിടെയും ബിൽ പാസായാൽ നിയമമായി...

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം....

ഊട്ടി, കൊടൈക്കനലിലേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം

ഊട്ടി, കൊടൈക്കനലിലേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകുകയുള്ളൂ.ഊട്ടി,...

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ...