പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കീം 2024-25 നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 5,8 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് യഥാക്രമം യു.പി, എച്ച്.എസ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ കഴിയുന്നത്.
വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഗ്രേഡ് ലിസ്റ്റ്, ആധാര്‍, ബാങ്ക് പാസ് ബുക്ക്, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, കലാ-കായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള രേഖകള്‍ എന്നിവ സഹിതം നവംബര്‍ 30ന് മുമ്പ് അപേക്ഷിക്കുക.
താമസിക്കുന്ന പരിധിയിലെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും അതത് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.