സംഗീതഭൂഷണം പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു


സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് നടത്തുന്ന സംഗീതഭൂഷണം (ഡിപ്ലോമ ഇന്‍ കര്‍ണാട്ടിക് മ്യൂസിക്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആഴ്ചയില്‍ രണ്ട് ദിവസം വൈകിട്ട് 7.30 മുതല്‍ 9.30 വരെ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയംപഠന സഹായികള്‍, പ്രൊജക്റ്റ് വര്‍ക്ക് എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് പഠനം ക്രമീകരിക്കുന്നത്.

എഴുത്തുപരീക്ഷകള്‍, അസൈന്‍മെന്റുകള്‍, പ്രോജക്ട്, പ്രാക്ടിക്കല്‍ പരീക്ഷ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് മൂല്യനിര്‍ണ്ണയം.

പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് 70 ശതമാനം ഹാജര്‍ ഉറപ്പുവരുത്തണം. ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു പാസ്സ് അഥവാ തത്തുല്യം.

അപേക്ഷകര്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ആണെങ്കില്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി പാസ്സ് ആണ്.

അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 17. ഉയര്‍ന്ന പ്രായപരിധിയില്ല. ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെസമര്‍പ്പിക്കാം.

 https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 30 വരെ സ്വീകരിക്കും.

വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2325101, 8281114464. വിശദ വിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭ്യമാണെന്ന് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല; പൊതുദർശനവും ഉണ്ടാകില്ല

പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം...

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,...

റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ.ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്.വാക്‌സീനെടുത്തിട്ടും പേവിഷ...