ലോക്‌സഭ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം
ഏപ്രില്‍ 9 ന് പ്രത്യേക അവസരം
2024 ലോക്‌സഭ പൊതുതിരഞ്ഞെടുപ്പിന്റെ പോളിങ് ഡ്യൂട്ടിക്കും ഇലക്ഷന്‍ സംബന്ധിച്ച് മറ്റ് ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുള്ള മറ്റു ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിനായി അപേക്ഷിക്കുന്നതിന് ഏപ്രില്‍ 9 ന് രാവിലെ 10 മണി മുതല്‍ ഓരോ നിയമസഭാമണ്ഡലത്തിലെയും പരിശീലന കേന്ദ്രങ്ങളില്‍ തയ്യാറാക്കിയിട്ടുളള ഫെസിലിറ്റേഷന്‍ സെന്ററില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ അറിയിച്ചു.
പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോറം 12 ല്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉത്തരവ് എന്നിവയുടെ പകര്‍പ്പ് സഹിതം ഫെസിലിറ്റേഷന്‍ സെന്ററില്‍ സമര്‍പ്പിക്കണം.
പരിശീലനകേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം നമ്പറായ 1950 (ടോള്‍ ഫ്രീ) ല്‍ ബന്ധപ്പെടാവുന്നതാണ്.
എല്ലാ ഉദ്യോഗസ്ഥരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.