റോട്ടറി ക്ലബ് “ഉയരെ” സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയ കലവൂരിൽ ഫെബ്രുവരിൽ ആരംഭിക്കുന്ന “ജനറൽ ഫിറ്റ്നസ് ട്രെയ്നർ” ബാച്ചിലേയ്ക്ക് ചേരുവാൻ ആഗ്രഹിക്കുന്ന താഴെ പറയുന്ന വിഭാഗക്കാരായ അപേക്ഷകർക്ക് റോട്ടറി ക്ലബ്ബിന്റെ ഉയരെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. അർഹതാ മാനദണ്ഡങ്ങൾ ചുവടെ കൊടുക്കുന്നു .

കുറഞ്ഞ വരുമാനമുള്ളവർ – കുടുംബത്തിന്റെ മൊത്തം വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്. വിവാഹിതരായ സ്ത്രീകളുടെ കേസിൽ, ഭർത്താവിന്റെയും 18 വയസിന് മുകളിലുള്ള കുട്ടികളുടെയും വരുമാനവും കണക്കാക്കും.നിയമപരമായ അധികാരമുള്ള അതോറിറ്റികൾ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാണ്.ഭിന്നശേഷിക്കാരായവർ – സർക്കാർ അംഗീകരിച്ച അധികാരികളുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.സാമൂഹ്യ-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾ – അവിവാഹിതർ, വിധവകൾ, വിവാഹമോചിതർ, മറ്റു അർഹരായ സ്ത്രീകൾ ഉൾപ്പെടുന്നു.അർഹത തെളിയിക്കുന്ന ആവശ്യമായ രേഖകൾ സമർപ്പിക്കണം.
ട്രാൻസ്‌ജെൻഡറുകൾ – ടിജി (TG) സർട്ടിഫിക്കറ്റും ഐഡി കാർഡും നിർബന്ധമാണ്.
മാതാപിതാക്കളിരുവരും മരണപ്പെട്ടവരോ അല്ലെങ്കിൽ ഗുരുതര രോഗ ബാധിതരോ ആയവർ –
ഇതു സംബന്ധിച്ച തെളിവുകൾ അർഹമായ അധികാരികൾ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് : 6282095334, 9495999682

അപേക്ഷകരിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രം സ്കോളർഷിപ്.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...