ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധ്യക്ഷനായി ഡോ.സാമുവൽ മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു.
സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണത്തിൽ സീനിയർ ബിഷപ്പ് ജോൺ മാർ ഐറേനിയസ് മുഖ്യ കാര്‍മികനായി.
കുർബാനയ്ക്കു മുൻപ് നിയുക്ത മെത്രാപ്പൊലീത്തയെ പള്ളിയിലേക്കു പ്രദക്ഷിണമായി സ്വീകരിച്ചശേഷം കുർബാന മധ്യേ സ്ഥാനാരോഹണ ശുശ്രൂഷകൾ നടന്നു.
സ്ഥാനചിഹ്നങ്ങൾ കൈമാറിയശേഷം, സിംഹാസനത്തിൽ ഇരുത്തി ഇവൻ യോഗ്യൻ എന്നർത്ഥമുള്ള ഓക്സിയോസ് ചൊല്ലി ഉയർത്തി സ്ഥാനം ഏൽപ്പിച്ചു.
അനുമോദന സമ്മേളനം മാർ അത്തനേഷ്യസ് യോഹാൻ സ്മാരക കൺവെൻഷൻ സെന്ററിൽ തിയഡോഷ്യസ് മാർത്തോമ്മാ മെത്രോപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, മത, സാമൂഹികരംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.