ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു.
യോഗ്യത- എസ്.എസ്.എല്‍.സി, ഓക്‌സിലറി നഴ്‌സ് മിഡ്‌ഫൈറി സര്‍ട്ടിഫിക്കറ്റ്/ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്/ കേരള നഴ്‌സ് ആന്‍ഡ് മിഡൈ്വഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍’ ജനറല്‍ നഴ്‌സിങ്/ ബി.എസ്.സി നഴ്‌സിങ്.
പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2024 ജനുവരി ഒന്നിന് 18-44 വയസ്. പ്രതിമാസ ഹോണറേറിയം- 13000 രൂപ.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തിപരിചയം എന്നീ സര്‍ട്ടിഫിക്കറ്റപകളുടെ പകര്‍പ്പുകള്‍ സഹിതം ചാലക്കുടി മിനി സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡെവല്‌മെന്റ് ഓഫീസില്‍ ജൂണ്‍ 19 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 0480 2960400, 0480 2706100.