പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ സുവോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉണ്ടായിരിക്കണം. തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങളുമായി ജൂൺ 23 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0466 2212223, sngscollege@gmail.com.