ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ടൈപ്പിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തും. യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.org എന്ന
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്യീകരിക്കും.താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന  ഫെബ്രുവരി 28 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

ഡെപ്യൂട്ടേഷൻ നിയമനം

 ഹാർബർ എൻജിനിയറിങ് വകുപ്പിൽ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്. ഒരു വർഷത്തേക്കാണ് നിയമനം. കേരള സർക്കാർ വകുപ്പുകളിൽ എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ നിർദിഷ്ട യോഗ്യതയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ ഭാഗം 1 ചട്ടം 144 പ്രകാരം നിർദ്ദിഷ്ട മാതൃകയിൽ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതമുള്ള അപേക്ഷ ചീഫ് എൻജിനയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം – 695009 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ce.hed@kerala.gov.in ൽ ഇ-മെയിൽ മുഖേനയോ മാർച്ച് 6ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം. ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദവും സർക്കാർ വകുപ്പുകളിൽ ആകെ 15 വർഷത്തെ സേവനത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറായി (ഇലക്ടിക്കൽ) 3 വർഷത്തിൽ കുറയാത്ത സേവനവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2459365, 2459159. വെബ്സൈറ്റ്: www.hed.kerala.gov.in.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...