അരളി അപകടകാരിയാണോ? അറിയാം വിശദമായി

സംസ്ഥാനത്ത് കാണപ്പെടുന്ന പൂക്കളിൽ ഒന്നാണ് അരളി. കേരളത്തിലെ ക്ഷേത്രങ്ങളിലടക്കം അരളിപ്പൂക്കൾ പൂജകൾക്കും മറ്റും ഉപയോഗിച്ചു വരുന്നുണ്ട്.

അരളിപ്പൂവിനെ Oleander എന്നാണ് ഇം​ഗ്ലീഷിൽ പറയുന്നത്. വളരെ അപകടകാരിയും മരണം വരെ സംഭവിക്കാവുന്ന പ്ലാന്റ് പോയിസൺ ആണിത്.

അരളിചെടി ഏറെ അപകടകാരിയാണെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റും ഡോക്സ്റ്റ ലേൺ സ്ഥാപകനുമായ ഡോ. ഡാനിഷ് സലീം പറഞ്ഞു.

അരളി ഒരു കാരണവശാലും കഴിക്കരുത്. അലങ്കാരത്തിനും ക്ഷേത്രങ്ങളിൽ കൊടുക്കാൻ മാത്രം ഉപയോ​ഗിക്കാം.

Nerium oleander എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഹൃദയം, നാഡീവ്യഹം, ആമാശയം എന്നിങ്ങനെയുള്ള അവയവങ്ങളെ ഇത് ബാധിക്കാം.

രക്തക്കുഴലുകളെ ഇത് ബാധിച്ചാൽ ഹൃദയമിടിപ്പ് കുറയുകയും ബിപി കുറയ്ക്കുന്നതിനും ഇടയാക്കും. മാത്രമല്ല കാഴ്ചശക്തി കുറയുന്നതിനും കാരണമാകും.

ഛർദ്ദി,വയറുവേദന, അബോധാവസ്ഥയിലാവുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത്.

അരളിയുടെ പൂവ് അത്ര അപകടകാരിയല്ലെങ്കിലും അതിന്റെ കായും തണ്ടും ഇലയുമെല്ലാം ഏറെ അപടകരകാരിയാണ്.

വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അരളി വളർത്തുന്നത് ഒഴിവാക്കുക. കാരണം, രക്ഷിതാക്കൾ കാണാതെ കുട്ടികൾ അരളിയുടെ പൂവോ ഇലയോ വായിൽ വയ്ക്കാം.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...