കോഴിക്കോട്-താമരശ്ശേരി റൂട്ടില്‍ സ്വകാര്യബസും കാറും തമ്മില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വാഗ്വാദവും കൂട്ടത്തല്ലും

കുന്ദമംഗലം ഐഐഎമ്മിന് സമീപം അമാന്‍ സിന്‍ഡിക്കേറ്റ് ബസും കാറും തമ്മില്‍ ഇടിച്ചത്. ബസ്സ് മുന്നോട്ട് എടുത്തപ്പോള്‍ കാറിന്റെ ഭാഗം പൊളിഞ്ഞതായി വാഹനയാത്രികര്‍ ആരോപിക്കുന്നു.അപകടം ഗതാഗതക്കുരുക്കുള്ള പ്രദേശത്ത് സംഭവിച്ചതിനാല്‍ ട്രാഫിക് പൊലീസ് ഇരുകൂട്ടര്‍ക്കും വാഹനം മാറ്റിവെക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍, ബസ്സ് സ്ഥലത്തുനിന്ന് തുടര്‍ന്ന് മുന്നോട്ടുപോയതിനെതിരെ കാറിലുണ്ടായിരുന്ന യാത്രികര്‍ താമരശ്ശേരി കാരാടിയില്‍ വെച്ച്‌ ബസ്സ് തടഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും സുഹൃത്തുക്കള്‍ സ്ഥലത്തെത്തുകയും വാക്കുതര്‍ക്കവും കയ്യാങ്കളിയും അരങ്ങേറുകയുമായിരുന്നു.സംഭവത്തില്‍ കാറിലുണ്ടായിരുന്ന കോടഞ്ചേരി കരിമ്ബാലക്കുന്ന് സ്വദേശികളായ ഉനൈസ്, ഫാത്തിമ, ബസ് ജീവനക്കാരായ ലക്കിടി സ്വദേശി പ്രശോഭ്, താമരശ്ശേരി സ്വദേശി അസ്സന്‍ മുഹമ്മദ്, പുവ്വാട്ടുപറമ്ബ് സ്വദേശി ഷമ്മാസ് എന്നിവര്‍ പരിക്കേറ്റ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ ഇരുവിഭാഗങ്ങളുടെയും ബന്ധുക്കളും സുഹൃത്തുക്കളും കൂട്ടമായി എത്തി നിലയുറപ്പിച്ചതോടെ വീണ്ടും വാക്കുതര്‍ക്കങ്ങള്‍ നടന്നുവെന്ന് പോലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...