‘പാകിസ്താന്‍ ലക്ഷ്യമിട്ടത് 36 സുപ്രധാന കേന്ദ്രങ്ങള്‍; പ്രയോഗിച്ചത് 300 – 400 ഡ്രോണുകള്‍; തിരിച്ചടിച്ച് ഇന്ത്യ’; വിശദീകരിച്ച് വാര്‍ത്താസമ്മേളനം

രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദമാക്കിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ തന്നെയാണ് ഇന്നും സൈനിക നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളോട് വിവരിച്ചത്. ഇന്ത്യയെ ലക്ഷ്യം വെക്കാന്‍ തുര്‍ക്കിയുടെ അസിസ്ഗാര്‍ഡ് സോണ്‍ഗാര്‍ ഡ്രോണ്‍ പാകിസ്താന്‍ ഉപയോഗിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യോമിക സിങ് പറഞ്ഞു.മേയ് ഏഴ്, എട്ട് തിയതികളില്‍ രാത്രി പാകിസ്താന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളമുള്ള ഇന്ത്യന്‍ വ്യോമാതിര്‍ത്തി തുടര്‍ച്ചയായി ലംഘിച്ചു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. നിയന്ത്രണ രേഖയില്‍ ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ പ്രയോഗിച്ചു. 36 ലൊക്കേഷനുകളിലായി 300 – 400 ഡ്രോണുകള്‍ വിന്യസിച്ചു – കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി. ഇന്ത്യന്‍ സായുധ സേന ഈ ഡ്രോണുകളില്‍ പലതും കൈനറ്റിക്, നോണ്‍-കൈനറ്റിക് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തിയെന്നും അവര്‍ പറഞ്ഞു. പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്താന്‍ സൈന്യം ശ്രമിച്ചുവെന്നും വ്യക്തമാക്കി. ലേഹ് മുതല്‍ സിര്‍ ക്രീക്ക് വരെയുള്ള കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. സിവിലയന്‍ വിമാനങ്ങളെ പാകിസ്താന്‍ മറയാക്കി ഉപയോഗിക്കുന്നുവെന്ന് വ്യോമിക സിങ് പറഞ്ഞു. സിവിലിയന്‍ വ്യോമപാത അടയ്ക്കാതെയായിരുന്നു ആക്രമണം. സിവിലിയന്‍ വിമാനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കി ഇന്ത്യ തിരിച്ചടിച്ചു – അവര്‍ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന; ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് പരിശുദ്ധ...

വൈലോപ്പിള്ളിയുടെ കവിത ‘കൃഷ്ണാഷ്ടമി’ വെള്ളിത്തിരയിലേക്ക്

1958ൽ പുറത്തിറങ്ങിയ വൈലോപ്പിള്ളിയുടെ സമാഹാരമായ “കടൽക്കാക്കകളി”ലെ ശ്രദ്ധേയമയായ കവിത ‘കൃഷ്ണാഷ്ടമി’ ‘സിനിമയാകുന്നു. ”ആലോകം: Range of Vision”, “മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…” (Dust Art...

ക്രിസ്ത്യൻ സ്കൂളിന് നേരെയുണ്ടായ പാക് ഷെല്ല് ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിച്ചു; 7 പുരോഹതിർക്കും പരുക്കേറ്റു

പൂഞ്ചിൽ‌ പാക് ‍ഷെല്ല് ആക്രമണത്തിൽ കോൺവെന്റ് സ്കൂൾ തകർന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. മെയ് 7ന് പാകിസ്താൻ നടത്തിയ ഷെല്ല് ആക്രമണത്തിലാണ് സ്കൂൾ...

‘പുതിയ ഉയരങ്ങളിലേയ്ക്ക് പൊതുവിദ്യാഭ്യാസ മേഖലയെ നയിക്കാന്‍ ഈ നേട്ടം പ്രചോദനമാട്ടെ’; എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം നേടിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയെഴുതിയ 4,26,697 വിദ്യാര്‍ഥികളില്‍ 4,24,583 പേര്‍ക്കും (99.5%) ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിച്ചു...