പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ ജീവനോടെ പിടികൂടാന്‍ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഭീകരര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണെന്നും തീവ്രവാദത്തിന് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നുവെന്നും ലോകത്തിന് മുന്നില്‍ തെളിവ് സഹിതം അവതരിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പെഹല്‍ഗാമില്‍ നിന്നും നാല്‍പത് കിലോമീറ്റര്‍ മാറി വനപ്രദേശത്ത് സൈന്യവും പൊലീസും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി പൂര്‍ണ അധികാരം നല്‍കിയിരുന്നു. തിരിച്ചടിക്കാനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി സേനകള്‍ക്ക് നല്‍കിയ സാഹചര്യത്തില്‍ പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയിട്ടുണ്ട്. സംയമനത്തിന് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് യുഎന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടത്.