കെജ്‌രിവാളിൻ്റെ അറസ്റ്റ്: മാർച്ച് 31ന് പ്രതിഷേധ മഹാറാലി

മദ്യനയക്കേസിൽ എ.എ.പി മുതിർന്ന നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇൻഡ്യ സഖ്യം മാർച്ച് 31ന് മെഗാറാലി നടത്തും.

ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ ഗോപാൽ റായ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇൻഡ്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ റാലിയിൽ പങ്കെടുക്കും.

കെജ്‌രിവാളിൻ്റെ അറസ്റ്റിൽ ഭരണഘടനയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുകൾ രോഷം കൊള്ളുകയാണ്.

കെജ്‌രിവാളിൻ്റെ മാത്രം കാര്യമല്ല, ഇത് എതിർക്കുന്നവരെ ഒന്നൊന്നായി തുടച്ചുനീക്കാനാണ് ബി.ജെ.പി സർക്കാരിൻ്റെ ശ്രമമെന്നും ഗോപാൽ റായ് പറഞ്ഞു.

കേന്ദ്ര അന്വേഷണഏജൻസികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരുപയോഗം ചെയ്യുകയാണ്.

പ്രതിപക്ഷ എം.എൽ.എമാരിൽ ചിലരെ വിലക്കെടുക്കുന്നു.

അല്ലാത്തവരെ ഭീഷണിപ്പെടുത്തി പാർട്ടിയിൽ ചേർക്കുന്നു.

അതിലും വഴങ്ങാത്തവരെ കള്ളക്കേസുകൾചുമത്തി ജയിലിലടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ വിപ്ലവ സമരങ്ങൾക്ക് വേദിയായ രാംലീല മൈതാനത്തിലാകും റാലിയെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി

Leave a Reply

spot_img

Related articles

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....