ശബരിമല യാത്രക്കിടെ കാസർഗോഡ് സ്വദേശിയെ കള്ളനോട്ട് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ യഥാർത്ഥ പ്രതി പിടിയില്‍.കാസർഗോഡ് കളനാട് സ്വദേശി കിഷോർ ആണ് പോലീസിന്റെ പിടിയിലായത്. മൊബൈല്‍ ഷോപ്പ് ഉടമയുടെ പരാതിയില്‍ വിനോദിനെ പ്രതിയാക്കി ബേക്കല്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യഥാർത്ഥ പ്രതിയെ കണ്ടെത്തിയത്.ശബരിമല യാത്രയ്ക്കിടെ ഏരോല്‍ സ്വദേശി വിനോദിന്റെ ഇരുമുടികെട്ടില്‍ കിഷോർ കള്ളനോട്ട് തിരുകി വക്കുകയായിരുന്നു. പമ്ബയില്‍ വച്ചാണ് പ്രതിയായ കിഷോർ വിനോദിന്റെ ഇരുമുടി കെട്ടില്‍ കള്ള നോട്ട് വച്ചത്. കിഷോറിന്റെ ഭാര്യ സഹോദരൻ മംഗലാപുരം കള്ള നോട്ട് കേസിലെ പ്രതിയാണ്. കിഷോറിന്റെ വീട്ടില്‍ നിന്ന് നോട്ട് അടിക്കുന്ന വസ്തുക്കളും പിടികൂടി.കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡി ശില്പ യുടെ നേതൃത്വത്തിലുള്ള എസ്‌എജിഒസി സ്ക്വാഡ് ആണ് കേസ് അന്വേഷിച്ചത്. സ്ക്വാഡ് അംഗങ്ങളായ എസ് ഐ നാരായണൻ, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫിസർ പി പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.