എം.ഡി.എം.എ; പ്രതികള്‍ പിടിയിൽ

വാഹന പരിശോധനയ്ക്കിടെ പതിമൂന്നര ലക്ഷത്തിന്റെ എം.ഡി.എം.എ.യുമായി മൂന്നു പേർ പിടിയില്‍.

താമരശ്ശേരി വെളിമണ്ണ പാലാട്ട് ശിഹാബുദ്ദീൻ (34), നിലമ്പൂർ പഴയകാലത്ത് മുഹമ്മദ് ഇജാസ് (33), തിരുവമ്പാടി മാട്ടുമല്‍ ഷാക്കിറ (28) എന്നിവരാണ് വടപുറം താളിപ്പൊയില്‍ റോഡില്‍വെച്ച്‌ പിടിയിലായത്

കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. താമരശ്ശേരിയില്‍ നിന്ന് നിലമ്പൂരിലേക്ക് വരികയായിരുന്നു പ്രതികള്‍.

ചില്ലറ വില്‍പ്പനക്കാരിലേക്ക് ലഹരി എത്തിക്കുന്നവരാണിവർ.

ഇവരില്‍ നിന്ന് 265.14 ഗ്രാം എം. ഡി.എം.എയാണ് പിടിച്ചെടുത്തത്.

മൂവരും സുഹൃത്തുക്കളാണ്.

പ്രതികളെ നിലമ്പൂർ കോടതിയിൽ  ഹാജരാക്കി.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....