ചിത്രം ഈരാറ്റുപേട്ടയിൽ

” ഉപചാരപൂർവ്വം ഗുണ്ട ജയൻ “എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ട, പൈകയിൽ ആരംഭിച്ചു.

രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, ഡോക്ടർ റോണി, മനോജ് കെ യു, മുഹ്സിൻ, സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം, മീര വാസുദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു.

മൈക്ക്,ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

Arun Vaiga eerattupettayil movie

ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം)
സംഗീതം പകരുന്നു.

എഡിറ്റർ-അരുൺ വൈഗ.

ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,

പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,

കല-സുനിൽ കുമരൻ,

മേക്കപ്പ്-ഹസ്സൻ വണ്ടൂർ,

വസ്ത്രാലങ്കാരം-മെൽവി ജെ,

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ,

ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,

സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,

പരസ്യക്കല-ഓൾഡ്മോങ്ക്സ്.

ഈരാറ്റുപേട്ട,വട്ടവട, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാവും.

പി ആർ ഒ-എ എസ് ദിനേശ്

Leave a Reply

spot_img

Related articles

‘ഓഫ് റോഡ് “വീഡിയോ ഗാനം പുറത്ത്

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന "...

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” ഫസ്റ്റ് ലുക്ക് പോസ്റ്റർ

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത "കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ " എന്ന ചിത്രത്തിന്റെ ഫസ്റ്റ്...

ആഷിഖ് അബുവിന്റെ “റൈഫിൾ ക്ലബ് “ട്രെയിലർ പുറത്ത്

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്,ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബുഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിന്റെ...

“റേച്ചൽ “ജനുവരി 10ന്

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന " റേച്ചൽ" ജനുവരി പത്തിന് ഡ്രീം ബിഗ് ഫിലിംസ്...