പ്രധാനമന്ത്രിക്കും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി എ എ പി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.

അവർ ഞങ്ങളെ തകർക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ആം ആദ്മി പാർട്ടി ഒരു ആശയമാണ്.

ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്തോറും അത് വളരും,” എ എ പി കണ്‍വീനർ പറഞ്ഞു.

പാർട്ടിയുടെ നാലു മുതിർന്ന നേതാക്കളെയാണ് ജയിലിലടച്ചത്.

ലോകത്തെ ഏറ്റവും വലിയ കള്ളന്മാർ ബി ജെ പിയിലാണുള്ളത്.

അഴിമതിക്കാരെ ബി ജെ പിയിലേക്ക് ക്ഷണിച്ച്‌ കേസ് ഒഴിവാക്കുകയാണെന്നും മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച കെജ്രിവാള്‍ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

അഴിമതിക്കെതിരെ പോരാടുന്നവർ എന്നെ കണ്ട് പഠിക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം എന്ന് പറയുന്നത് ഒരു രാജ്യം ഒരു നേതാവ് എന്നതാണ്.

രാജ്യത്തെ ജനങ്ങള്‍ വിഡ്ഢികളെന്നാണോ അവർ കരുതുന്നത്.

മോദിയെ എതിർക്കുന്നവരേയെല്ലാം അവർ ജയിലിലാക്കുകയാണ്.

രാജ്യത്തെ ഏകാധിപത്യത്തില്‍ നിന്നും രക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നത്.

ജൂണ്‍ നാലിന് ശേഷം രാജ്യത്ത് ബി ജെ പി സർക്കാർ ഉണ്ടാകില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ചെയ്യുക ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാറ്റുക എന്നതാണ്.

എല്‍ കെ അദ്വാനി, മുരളി ജോഷി, ശിവരാജ് ചൗഹാൻ, വസുന്ധര രാജെ, ഖട്ടർ, രമണ്‍ സിംഗ് എന്നിവരുടെ രാഷ്ട്രീയം അവസാനിച്ചു.

യോഗി ആദിത്യനാഥാണ് അടുത്തത്.

അദ്ദേഹം (പിഎം മോദി) വിജയിച്ചാല്‍ യുപി മുഖ്യമന്ത്രിയെ ഒരു മാസത്തിനകം മാറ്റും.’ അദ്ദേഹം കൂട്ടിച്ചേർത്തു.

ബി ജെ പിയുടെ ആക്രമണങ്ങള്‍ക്ക് ഒരു മാതൃകയുണ്ട് – പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും ജയിലിലടച്ച്‌ സർക്കാരിനെ അട്ടിമറിക്കും.

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും കേന്ദ്രസർക്കാരിൻ്റെ നിർദേശപ്രകാരം കേന്ദ്ര ഏജൻസികള്‍ വേട്ടയാടി.

രണ്ട് സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഒരു ചെറിയ പാർട്ടിയാണ് ഞങ്ങളുടെ എ എ പി. പക്ഷേ, ഞങ്ങളുടെ പാർട്ടിയെ തകർക്കാനുള്ള ഒരു അവസരവും പ്രധാനമന്ത്രി മോദി ഒഴിവാക്കിയില്ല.

ഒരേ സമയം നാല് നേതാക്കളെ ജയിലിലേക്ക് അയച്ചു.

വലിയ പാർട്ടികളുടെ നാല് മുൻനിര നേതാക്കള്‍ ജയിലിലായാല്‍ പാർട്ടി അവസാനിക്കും- കെജ്രിവാള്‍ പറഞ്ഞു.
ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാൻ” എല്ലാവരും മുന്നിട്ടിറങ്ങണമെന്നായിരുന്നു രാവിലെ ക്ഷേത്ര സന്ദർശനം നടത്തിയതിന് പിന്നാലെയുള്ള കെജ്രിവാളിന്റെ പ്രതികരണം.

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി ജൂണ്‍ 1 വരെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...