ആശ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാളെ ഡല്‍ഹിക്ക്. നാളെ രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്തുനിന്നാണ് മന്ത്രി പുറപ്പെടുക. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി മന്ത്രി ചര്‍ച്ച നടത്തും. ആശമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ മന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുംകേന്ദ്രം നല്‍കാനുള്ള തുക അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെടും. ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി. നാളെ മുതല്‍ നിരാഹാര സമരം നടത്തുമെന്ന് ആശ വര്‍ക്കര്‍മാര്‍ വ്യക്തമാക്കിയിരുന്നു