ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബ്

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്,

എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും

സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിന്റെ

ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു.

ഹനുമാൻ കൈന്റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി,

റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ,

സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി,

പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ,

ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ. പി നിസ

തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ,

വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന റൈഫിൾ ക്ലബ്

എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.

ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന്

തിരക്കഥ സംഭാഷണം ഒരുക്കുന്നു.

മായാനദിക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ

ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും റൈഫിൾ ക്ലബ്ബിനുണ്ട്.

സൂപ്പർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ ഏറേ ജനപ്രീതി നേടിയ

അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

സംഗീതം-റെക്സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി,

മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ,

എഡിറ്റർ-വി സാജൻ, സംഘട്ടനം-സുപ്രീം സുന്ദർ,

സ്റ്റിൽസ്-റോഷൻ, അർജ്ജുൻ കല്ലിങ്കൽ.

റൈഫിൾ ക്ലബ്ബ് ഓണത്തിന് പ്രദർശനത്തിനെത്തും.

പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

തലയണ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ...

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; ചിത്രീകരണത്തിന് തുടക്കമിട്ടു

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരി തെളിഞ്ഞു ..സാഗർ തിരക്കഥ രചിച്ച് സംവിധാനം...

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്; നവരസാഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു .വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ...

ഛായാഗ്രാഹകൻ ടിഎൻ കൃഷ്‌ണൻകുട്ടി അന്തരിച്ചു

ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 96 വയസായിരുന്നു. എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ...