അശ്വിനി കുമാർ വധക്കേസ്; മൂന്നാം പ്രതിയ്ക്ക് ജീവപര്യന്തം

ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ മൂന്നാം പ്രതിയായ എംവി മർഷൂക്കിന് ജീവപര്യന്തം. പ്രതിക്കെതിരെ ആറ് കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണിത്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധിപറഞ്ഞത്. ജീവപര്യന്തവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷാ വിധി. ഇയാൾക്ക് ഒറ്റ തവണയായി മാത്രം ജീവപര്യന്തം അനുഭവിച്ചാൽ മതിയാകും. കേസിൽ ആകെ 14 പ്രതികളാണ് ഉണ്ടായിരുന്നത് അതിൽ തന്നെ തെളിവുകളുടെ അഭാവത്തിൽ മറ്റ് 13 പ്രതികളെയും കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. പ്രധാന സാക്ഷി മൊഴികൾ വിശ്വാസയോഗ്യമല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.ആർഎസ്എസ് ബൗദ്ധിക് പ്രമുഖും, ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും, പ്രഗതി കോളേജ് അധ്യാപകനുമായിരുന്നു ഇരിട്ടി പുന്നാട് സ്വദേശിയായ അശ്വനികുമാർ. 2005 മാർച്ച്‌ 10ന് പുന്നാട് നിന്ന് ഇരിട്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബസിനുള്ളിലിട്ട് എൻഡിഎഫ് പ്രവർത്തകർ വെട്ടിക്കൊല്ലുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ മുൻ രൂപമാണ് എൻഡിഎഫ്.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...