ഏഷ്യാ കപ്പ് 20 ട്വന്റി ക്രിക്കറ്റ്; ഇന്ത്യ ഫൈനലിൽ

ഏഷ്യാ കപ്പ് 20 ട്വന്റി ക്രിക്കറ്റ്; ഇന്ത്യ ഫൈനലിൽ. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് തോല്പിച്ചാണ് ഇന്ത്യ ഫൈനൽ ബർത്തിൽ ഇടം പിടിച്ചത്. ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ളാദേശ് മൂന്ന് പന്തുകൾ ബാക്കി നില്ക്കേ 127 റൺസിന് പുറത്താവുകയായിരുന്നു.ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നും, ജസ്പ്രീത് ബുംമ്ര, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റും വീഴ്ത്തി. സൈഫ് ഹസ്സനാണ് ബംഗ്ളാദേശ് നിരയിലെ ടോപ്പ് സ്കോറർ( 69 ).നേരത്തെ ഓപ്പണർ അഭിഷേക് ശർമ്മയുടെ അർദ്ധ സെഞ്ച്വറിയാണ് (75)ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഹർദ്ദിക് പാണ്ഡ്യ 38 റൺസും നേടി.

Leave a Reply

spot_img

Related articles

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...