തിരുവനന്തപുരം : തായ്‌ലൻഡിലെ ചിയാങ് മയിയിൽ വെച്ച് നടക്കുന്ന ഏഷ്യൻ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ തിരുവനന്തപുരം സ്വദേശി ഷജീർ മുഹമ്മദും. ആദ്യമായാണ് മിനി ഗോൾഫ് ഇന്ത്യൻ ടീമിൽ മലയാളി ഇടം പിടിക്കുന്നത്. സീനിയർ ദേശീയ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവാണ് ഷജീർ മുഹമ്മദ്. ഒക്ടോബർ 8 മുതൽ 13 വരെയാണ് ഏഷ്യൻ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പ് നടക്കുക. ഇന്ത്യൻ ടീം 6 ന് ഹൈദരാബാദിൽ നിന്നും പുറപ്പെടും.. Talrop കമ്പനിയുടെ സ്പോർട്സ് എക്കോ സിസ്റ്റത്തിന്റെ ഭാഗമാണ് ഇദ്ദേഹം. കമ്പനിയുടെ സ്പോൺസർഷിപ്പോട് കൂടിയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.