ബന്ധപ്പെടുന്നതിൽ പരാജയം

സെക്സോളജിസ്റ്റിനോട് ചോദിക്കാം

ഡോ.ടൈറ്റസ് പി. വർഗീസ്

ചോദ്യം/ 26 വയസുള്ള വിവാഹിതയാണ് ഞാൻ. കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസമായി. ഇതുവരെ വേണ്ടവിധം ലൈംഗികബന്ധത്തിൽ ഏർപ്പെടുവാൻ സാധിച്ചിട്ടില്ല. ഓരോ തവണയും ശ്രമിക്കുമ്പോഴും ലിംഗം ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴും എന്റെ യോനി ഞാനറിയാതെ തന്നെ വല്ലാതെ മുറുകുകയും ബന്ധപ്പെടാൻ പറ്റാതെ വരികയുമാണ്. ഒരു തവണ ഭർത്താവിന്റെ ലിംഗം യോനിക്കുള്ളിലായപ്പോൾ എന്റെ മസിലുകൾ മുറുകിയതുകാരണം അദ്ദേഹത്തിന് കുറേ നേരത്തേയ്ക്ക് ലിംഗം പുറത്തെടുക്കാൻ സാധിച്ചില്ല. സത്യത്തിൽ ലൈംഗികകാര്യത്തിൽ ഞാൻ സാധാരണരീതിയിലുള്ള താത്പര്യവും, ആഗ്രഹവും ഉള്ള ആളു തന്നെയാണ്. പക്ഷേ എന്നിട്ടും വേഴ്ച സാധിക്കാതെ വരുന്നതിൽ ഞങ്ങൾ രണ്ടു പേരും ദു:ഖിതരാണ്. ഇനി എന്താണ് ചെയ്യേണ്ടതെന്ന് ദയവായി മറുപടി തരുമല്ലോ?
നീലിമ, കാസർകോഡ്

ഉത്തരം : ചില സ്ത്രീകളിൽ സാന്ദർഭികമായി പ്രത്യക്ഷപ്പെടുന്ന ഒരു ലൈംഗികപ്രശ്‌നമാണിത്. യോനീസങ്കോചം എന്ന ഈ തകരാറുള്ള സ്ത്രീകൾക്ക് പലപ്പോഴും ലൈംഗികസുഖം അനുഭവവേദ്യമാ കാറില്ല. പുരുഷലിംഗം അകത്തേയ്ക്ക് പ്രവേശിപ്പിക്കാൻ മുതിരുമ്പോൾ യോനീമുഖത്തിന് ചുറ്റുമുള്ള മാംസപേശികൾ തീവ്രമായ പിരിമുറുക്കത്തിന് വിധേയമാകുന്നതാണ് ഇതിനു കാരണം. ഇങ്ങനെ യോനീഭാഗത്തെ പേശികൾ അബോധപൂർവമായി മുറുകിച്ചുരുങ്ങി ലിംഗപ്രവേശത്തെ തടയുന്നു.
ചില അവസരങ്ങളിൽ ലിംഗം ഉള്ളിലേക്ക് പ്രവേശിച്ച ശേഷമാകാം യോനീസങ്കോചം ഉണ്ടാവുന്നത്. ഇത് ലിംഗം പിൻവലിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. ഈ വിധത്തിലുള്ള സാഹചര്യം നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് കത്തിൽ നിന്നുതന്നെ വ്യക്തമാണല്ലോ. നായ്ക്കളിൽ ഇങ്ങനെ ഒരവസ്ഥ ഉണ്ടാവുന്നത് നാട്ടിൻപുറങ്ങളിൽ ജീവിക്കുന്ന ചിലരെങ്കിലും നേരിൽ കണ്ടിട്ടുണ്ടാകുമല്ലോ.
ഇത്തരം പ്രശ്‌നങ്ങളിൽ പ്രധാന കാരണമായി കാണാറുള്ളത്, സ്ത്രീയുടെ ഭാഗത്തുനിന്നുമുള്ള ഭയം നിറഞ്ഞ മനോഭാവവും പ്രതികരണങ്ങളുമാണ്. അതായത് വിവാഹശേഷം ഭർത്താവുമായുള്ള വേഴ്ചയാണെങ്കിൽപ്പോലും ഉപബോധമനസിൽ കുറ്റബോധത്തിന്റെ അംശമുള്ള സ്ത്രീകളിൽ ഭയാധിക്യം കൂടിയാവുമ്പോൾ സാധാരണരീതിയിലുള്ള ബന്ധപ്പെടൽ അസാധ്യമായിത്തീരുന്നു.
ലൈംഗികബന്ധത്തിൽ താത്പര്യമില്ലാത്തതുകൊണ്ടോ, ഇണയോട് സ്‌നേഹക്കുറവ് ഉള്ളതുകൊണ്ടോ അല്ല ഇങ്ങനെ സംഭവിക്കുന്നതെന്ന് പ്രത്യേകം ഓർക്കുക. ഭർത്താവിന് വിധേയമാകാനുള്ള സ്വാഭാവികമായ എല്ല സന്നദ്ധതയും വികാരവും ഇക്കൂട്ടർക്കുണ്ടാവും. ഓരോ തവണയും ലൈംഗികപേശികളിൽ അവരുടെ ബോധമനസിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഒരുതരം ‘കോച്ചി വലിക്കൽ’ സംഭവിക്കുകയാണ് ചെയ്യുന്നത്.
തങ്ങളുടെ ആഗ്രഹത്തിനു വിരുദ്ധമായി ഇപ്രകാരം പേശികൾ വലിഞ്ഞുമുറുകുന്നതിന്റെ കാരണം മാനസികമോ ശാരീരികമോ ആകാം. ലൈംഗികഭാഗങ്ങളെ ബാധിച്ചിട്ടുള്ള ഏതെങ്കിലും രോഗ ങ്ങളോ ക്ഷതങ്ങളോ സംയോഗത്തെ വേദനാജനകമാക്കുന്നതിനാൽ പേശികൾക്ക് ചിലപ്പോൾ ഈ വിധമുള്ള കോച്ചിവലിക്കൽ ഉണ്ടായേക്കാം. പക്ഷേ, മിക്ക അവസരങ്ങളിലും ലൈംഗിക ബന്ധ ത്തിനെതിരെയുള്ള സ്ത്രീയുടെ അബോധപൂർവമായ ഒരു പ്രതിരോധമാണ് ഈ ലൈംഗികപേശികളുടെ കോച്ചിവലിക്കൽ. വളരെ ചെറുപ്രായത്തിൽ കണ്ടും കേട്ടും മനസിലാക്കിയിട്ടുള്ള ലൈംഗികമായ ഭീതി, കുടുംബാംഗങ്ങളോ മറ്റുള്ളവരോ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ, മാനസികമായി തകർത്തുകളഞ്ഞ ബാല്യത്തിലെയോ കൗമാരത്തിലെയോ ഏതെങ്കിലും ലൈംഗികാനുഭവം തുടങ്ങിയവ മാനസിക കാരണമാണ്.
യോനീസങ്കോചത്തിനുള്ള ഏറ്റവും നല്ല പരിഹാരം നല്ല ലൈംഗികവിദ്യാഭ്യാസം നൽകി നമ്മുടെ കൗമാരക്കാരെ വളർത്തുക എന്നതാണ്. ലൈംഗികതയെപ്പറ്റി ആരോഗ്യപരമായ വീക്ഷണവും ശാസ്ത്രീയജ്ഞാനവും ലഭിച്ചാൽ ഉത്ക്കണ്ഠകളും ഭീതികളും ഉണ്ടാവാനുള്ള സാധ്യതകൾ ഒരു പരിധിവരെ ഇല്ലാതാവുകയാണ് ചെയ്യുന്നത്. അപക്വമായ അറിവുകൾ മനസിൽ വച്ചുകൊണ്ട് ധൃതി പിടിച്ച് പൗരുഷം തെളിയിക്കാനുള്ള ഭർത്താക്കന്മാരുടെ ചില ‘മല്ലയുദ്ധ’ത്തെ ഓർമിപ്പിക്കുന്ന ലൈംഗികശ്രമങ്ങൾ ഭാര്യയിൽ ഭയം വർധിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ആവശ്യത്തിന് സമയമെടുത്ത് ഇണയുടെ മനസും ശരീരവും മനസിലാക്കി ലൈംഗികബന്ധത്തിന് സമീപിക്കുമ്പോൾ ഇങ്ങനെയുള്ള പല പ്രശ്‌നങ്ങളും താനേ ഇല്ലാതാവുന്നതായി കാണാം. എന്നിട്ടും ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ എച്ച്.ആർ.ടി. സമ്പ്രദായത്തിൽ ബ്രെയിൻവേവ് തെറപ്പിയിലൂടെ ഈ ലൈംഗിക വൈകല്യത്തിന്റെ കാരണങ്ങൾ കണ്ടെത്തി അവയുടെ സ്വാധീനം മാറ്റാൻ സാധിക്കുന്നതാണ്. ഏറ്റവും അടുത്തുള്ള ഒരു എച്ച്.ആർ.ടി. സെക്‌സോളജിസ്റ്റിനെ സമീപിക്കുക.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...