ലൈംഗികത സ്വാഭാവികമായ കാര്യം

ഡോ.ടൈറ്റസ് പി. വർഗീസ്

20 വയസ്സുള്ള പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സ് ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിനിയാണ് ഞാന്‍.

പിതാവ് വളരെ ചെറുപ്പത്തിലേ ഞങ്ങളെ വിട്ടിട്ടുപോയതാണ്.

അമ്മ വേറെ വിവാഹം കഴിച്ചുമില്ല.

ഒരു ഇളയ സഹോദരനുണ്ട്. പഠിക്കുന്നു.

അമിത ലൈംഗികാസക്തിയാണ് എന്‍റെ പ്രശ്നം എന്നെനിക്ക് ഇപ്പോള്‍ തോന്നുന്നു.

ഒരുപാട് പ്രേമബന്ധങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്.

പക്ഷേ, ഒരു പ്രേമത്തിലും ഞാന്‍ ഉറച്ചുനിന്നിട്ടില്ല.

എല്ലാത്തിലും ലൈംഗികതയിലേക്ക് പോയിട്ടുമുണ്ട്.

യാദൃച്ഛിക ബന്ധങ്ങളും സംഭവിക്കാറുണ്ട്.

എന്‍റെ ചെറുപ്പത്തില്‍ അടുത്ത ഒരു ബന്ധു എന്നെ ശാരീരികമായി നിരന്തരം ചൂഷണം ചെയ്യുമായിരുന്നു.

പിന്നീട് ഇതറിഞ്ഞ് കുടുംബത്തിലെ തന്നെ മറ്റൊരാളും എന്നെ ഉപയോഗിച്ചു.

പിന്നീട് മെല്ലെ മെല്ലെ ഞാന്‍ മറ്റൊരു സ്വഭാവത്തിലേക്ക് മാറിയതാണെന്നു തോന്നുന്നു.

മാറ്റിയെടുക്കാന്‍ കുറേ ശ്രമിച്ചു.

സാധിച്ചില്ല.

ഒന്നു രണ്ടു സൈക്കോളജിസ്റ്റുകളെയും കണ്ടിരുന്നു.

റിലാക്സേഷന്‍ മാത്രമാണ് പറഞ്ഞത്.

പക്ഷേ, സ്വഭാവത്തില്‍ മാറ്റമൊന്നും കണ്ടില്ല. ഇനി എന്താണു ചെയ്യേണ്ടത്.

പരിഹാരം നിര്‍ദ്ദേശിക്കുമല്ലോ.

സീനു, താനൂര്‍

മറുപടി
സ്വന്തം പ്രശ്നം സ്വയം മനസ്സിലാക്കാനും തിരിച്ചറിയാനും കഴിയുന്നുണ്ട് എന്നത് ശരിക്കും വിവേകത്തിന്‍റെ ലക്ഷണമാണ്.

ആര്‍ക്കുമില്ലാത്ത ഏതോ മാരക പ്രശ്നം തന്നെ ബാധിച്ചിരിക്കുന്നുവെന്ന ചിന്തയൊന്നും വേണ്ട.

ലൈംഗികതയും ആസക്തിയുമൊക്കെ തികച്ചും സ്വാഭാവികമായ കാര്യങ്ങള്‍ തന്നെയാണ്.

മനുഷ്യകുലത്തിന്‍റെ നിലനില്പുതന്നെ ഇതിലാണെന്നോര്‍ക്കുക.

പക്ഷേ, ആരോടെന്നോ, എപ്പോഴെന്നോ ഇല്ലാതെ തോന്നുന്ന ലൈംഗിക അഭിവാഞ്ഛ കുറച്ച് കുഴപ്പം പിടിച്ച ഒന്നുതന്നെയാണ്.

സമപ്രായക്കാരുടെ ഇടയില്‍ ചിലപ്പോള്‍ സൗഹാര്‍ദ്ദപരമായി ഈ പ്രശ്നം വലിയ കോളിളക്കമൊന്നും സൃഷ്ടിക്കാതെ കടന്നുപോയേക്കാം.

പക്ഷേ, മുതിര്‍ന്ന പുരുഷന്മാര്‍ക്കിടയില്‍ ഇത് ചൂഷണത്തിനുള്ള അവസരമൊരുക്കും.

എന്നിട്ട് അവര്‍ തന്നെ കൗമാരക്കാരുടെ മൂല്യച്യുതിയെപ്പറ്റിയും ധാര്‍മ്മിക അധഃപതനത്തെക്കുറിച്ചുമൊക്കെ വാചകമടിച്ചെന്നുമിരിക്കും.

ഇതാണ് കാലം!

നമ്മള്‍ ജീവിച്ചു പഴകുന്തോറും മനസ്സിലെ കുറ്റബോധവും നന്മയും ഒക്കെ കുറയുന്നതായാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.

‘ഒരു വേള പഴക്കമേറിയാലിരുട്ടും മെല്ലെ വെളിച്ചമായ് വരും’ എന്നു കേട്ടിരിക്കുമല്ലോ.

എല്ലാം ഒരു ശീലമാകുമ്പോള്‍ ഒന്നും ഒരു തെറ്റായി നമുക്കു തോന്നുകയില്ല!

കുറ്റബോധവും മനസ്സിനെ ഏശുകയില്ല എന്നര്‍ത്ഥം!

പക്ഷേ, അതല്ല; അതാവരുത് നമ്മുടെ വഴി.

ഇനി ഈ ലൈംഗിക ക്രമഭംഗത്തിന്‍റെ കാരണങ്ങളിലേക്ക്…..

ഈ പെരുമാറ്റ പ്രശ്നത്തിന്‍റെ അടിസ്ഥാന കാരണത്തിന് സെക്സുമായി വലിയ ബന്ധമൊന്നുമില്ല എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത.

ഉപബോധമനസ്സിന്‍റെ വളര്‍ച്ചയുടെ പൂര്‍ത്തീകരണം നടക്കുന്ന 14-15 വയസ്സിനു മുന്‍പേ തന്നെ ഈ വിചിത്ര സ്വഭാവത്തിന്‍റെ വേരുകള്‍ ഒരു വ്യക്തിയില്‍ ഉറച്ചുപോവുകയാണ്.

കത്തില്‍ സൂചിപ്പിച്ച പ്രശ്നം അനുഭവിക്കുന്ന പെണ്‍കുട്ടികളില്‍ എല്ലാവരും തന്നെ അച്ഛന്‍റെ സാമിപ്യവും, സ്നേഹവും സംരക്ഷണവും വേണ്ടുംവണ്ണം കിട്ടാതെപോയവരാണെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

ഒപ്പംതന്നെ വളരെ ചെറുപ്പത്തില്‍ ലൈംഗിക ഇടപെടലുകള്‍ക്ക് വിധേയപ്പെടുകയും ചെയ്യേണ്ടിവന്നിട്ടുണ്ടാകും.

പക്ഷേ, ഇവയില്‍ ഒന്നുപോലും പൂര്‍ണ്ണമായ വേഴ്ചയോ, രതിമൂര്‍ച്ഛയില്‍ എത്തുന്ന രീതിയിലുള്ള ബന്ധപ്പെടലോ ആകണമെന്നില്ല.

നിങ്ങളുടെ വിഷയത്തിലും മേല്‍ വിവരിച്ച വിശദാംശങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചവയാണല്ലോ.
അതായത് ഉപബോധ മനസ്സിന്‍റെ വളര്‍ച്ചയുടെ (രൂപീകരണത്തിന്‍റെ) ഇളംപ്രായത്തില്‍ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുകയും രതിമൂര്‍ച്ഛയില്‍ എത്താതെ പോവുകയും ചെയ്ത അനുഭവങ്ങളുടെ പൂര്‍ത്തീകരണം നടത്താന്‍ ഉപബോധതലത്തില്‍ പിന്നീട് ശ്രമം തുടരും.

ആ ഘട്ടത്തിലൂടെയാണ് നിങ്ങള്‍ ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.

എപ്പോഴും, മുന്‍പ് കിട്ടാതെ പോയത് തിരികെ നേടാനും പൂര്‍ത്തീകരിക്കാനുമാണ് ഉപബോധമനസ്സ് ശ്രമിക്കാറുള്ളത്.

പ്രണയ ലൈംഗിക കാര്യങ്ങളില്‍ ഇത് ഏറെ സത്യമാണെന്ന് ആധുനിക മനശ്ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്…..!

ഇത്തരം സംഭവങ്ങളിലൂടെയാണല്ലോ നിങ്ങളുടെ ജീവിതം ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

അടുത്ത ബന്ധുവുമായി ഉണ്ടായ ലൈംഗിക സംഭവം മുതല്‍ അടുത്തയിടെ വന്നുപെട്ടതുവരെ നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവും.

നമ്മുടെ ജീവിതത്തിലെ തിക്താനുഭവങ്ങളുടെ സ്വാധീനം ഉപബോധ മനസ്സില്‍നിന്ന് ദുരീകരിക്കുന്ന എച്ച്.ആര്‍.ടി. പോലെയുള്ള അത്യാധുനിക ചികിത്സകള്‍ ഇക്കാലത്ത് കൂടുതല്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്.

അതായത് നമ്മുടെ പ്രശ്നങ്ങള്‍ക്ക് കാരണം ജീവിതത്തില്‍ വന്നുപോയിട്ടുള്ള അനുഭവങ്ങള്‍ തന്നെയാണല്ലോ.

അത്തരം അനുഭവങ്ങളുടെ നെഗറ്റീവായ സ്വാധീനം (ഓര്‍മ്മയല്ല) ഉപബോധതലത്തില്‍ നിന്നും ‘ഡികോഡ്’ ചെയ്തുമാറ്റുന്ന അത്യാധുനിക രീതികള്‍ എച്ച്.ആര്‍.ടി. സമ്പ്രദായത്തിലുണ്ട്.

മരുന്നോ, ഷോക്കോ, ഹിപ്നോട്ടിസമോ, കൗണ്‍സിലിംഗോ, ഉപദേശങ്ങളോ, റിലാക്സേഷന്‍ ടെക്നിക്കുകളോ ഇല്ലാതെയുള്ള ഈ പുതിയ ചികിത്സയില്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

എങ്കിലും, അവയൊന്നുംതന്നെ രോഗിയുടെ തലയിലോ ശരീരത്തോ സ്പര്‍ശിക്കുന്നവയല്ല. പാര്‍ശ്വഫലങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്ത ഈ ചികിത്സ ഇപ്പോള്‍ കേരളത്തിലും ലഭ്യമാണ്.

Leave a Reply

spot_img

Related articles

ക്ഷേത്ര പരിപാടിയിൽ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയില്‍ വിപ്ലവഗാനം പാടിയ സംഭവത്തില്‍ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്‍റെ...

അരുവിക്കരയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി 6 വയസുകാരൻ മരിച്ചു.

അരുവിക്കര മലമുകളില്‍ അദ്വൈത് (6) ആണ് മരിച്ചത്.വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍ കൊണ്ട് കളിച്ചപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് അപകടമുണ്ടായത്.കുട്ടിയെ ഉടൻ തന്നെ...

മുനമ്പത്തെ 610 കുടുംബങ്ങളുടെയും റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കും വരെ സമരം തുടരുമെന്ന് ഭൂസംരക്ഷണ സമിതി

പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയ മാറ്റത്തിന്റെയും തുടക്കമാണ്. ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന് സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു....

മധ്യപ്രദേശില്‍ ക്രൈസ്തവ പുരോഹിതർ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ

ക്രിസ്തുമസ് ആകുമ്പോൾ കേക്കുമായി കേരളത്തിലെ അരമനകള്‍ കയറിയിറങ്ങുന്ന പല പേരിലറിയുന്ന സംഘപരിവാറുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.അവരാണ് ഗ്രഹാം സ്റ്റെയ്ൻസ് എന്ന മിഷണറിയെയും...