കൊച്ചി : 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ.
അസം നൗഗാവ് ജൂറിയ സ്വദേശി സദിക്കുൽ ഇസ്‌ലാമിനെയാണ് (25) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
പെരുമ്പാവൂർ മാർക്കറ്റ് ഭാഗത്തു ഹെറോയിൻ വിൽപന നടത്തുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതിഥി തൊഴിലാളികൾക്കിടയിൽ ഒരു കുപ്പിക്ക് 1000 രൂപ നിരക്കിലാണ് വിൽപന നടത്തി വന്നിരുന്നത്.
വിൽപന നടത്തിക്കിട്ടിയ 9000 രൂപയോളം ഇയാളിൽനിന്ന് കണ്ടെത്തി. നേരത്തെ ലഹരിമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പെരുമ്പാവൂർ എഎസ്പി മോഹിത് രാവത്തിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർ ടോണി ജെ. മറ്റം, എഎസ്ഐ പി.എ.അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എൻ.മനോജ് കുമാർ, ടി.എ.അഫ്സൽ, ബെന്നി ഐസക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.