നിയമസഭാ സ്പീക്കർ കൊച്ചിൻ പോർട്ട് ട്രസ്റ്റ് സന്ദർശിച്ചു

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സൗഹൃദ സന്ദർശനം നടത്തി. പോർട്ട് ട്രസ്റ്റ് ചെയർമാൻ ബി. കാശി വിശ്വനാഥന്റെ നേതൃത്വത്തിൽ സ്പീക്കറെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.കേരളത്തിൻറെ വികസനത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പങ്ക്, വാണിജ്യ വ്യവസായ രംഗങ്ങളിലെ വളർച്ചയ്ക്കായി പോർട്ട് ട്രസ്റ്റിന്റെ ഭാവി പരിപാടികൾക്കായുള്ള നവീന ആശയങ്ങൾ തുടങ്ങിയ കാര്യങ്ങൾ സ്പീക്കർ ചെയർമാനുമായി പങ്കുവെച്ചു. സ്പീക്കറുടെ നിയമസഭാ മണ്ഡലത്തിലെ തലായി ഹാർബറും, കണ്ണൂർ അഴീക്കൽ പോർട്ടും ഉടൻതന്നെ സന്ദർശിച്ച് ഇവിടുത്തെ ഭാവി സാധ്യതകൾ എന്തെല്ലാം എന്ന് പരിശോധിക്കുമെന്നും ചെയർമാൻ സ്പീക്കർക്ക് ഉറപ്പു നൽകി.ചർച്ചകൾക്കൊടുവിൽ സ്പീക്കർ എ എൻ ഷംസീറിന് പോർട്ട് ട്രസ്റ്റിന്റെ ഉപഹാരം നൽകി ചെയർമാൻ ആദരിച്ചു. സ്പീക്കറോടൊപ്പം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ് കെയും ഉണ്ടായിരുന്നു.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...