മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ സഹായം

കോട്ടയം: ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കാൻ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന സംഘങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

വാല്യൂ ആഡഡ് പ്രോസസിംഗ്-ഡ്രൈ ഫിഷ് യൂണിറ്റ്, ഫിഷ് ബൂത്ത്, വാല്യൂ ആഡഡ് പ്രോഡക്ട് – ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്, റസ്റ്ററന്റ്/ഹോട്ടൽ, കാറ്ററിംഗ് സർവീസ്, ഫ്ളോർ മിൽ, ബേക്കറി/ഫുഡ് പ്രോസസ്സിംഗ്, പ്രൊവിഷൻ സ്റ്റോർ, തയ്യൽ യൂണിറ്റ്, ബ്യൂട്ടി പാർലർ, ലാബ് ആൻഡ് മെഡിക്കൽ സ്റ്റോർ,  പെറ്റ് ഷോപ്പ്, ഗാർഡൻ നഴ്സറി, ഓൾഡ് എയ്ജ് ഹോം, പാലിയേറ്റീവ് കെയർ യൂണിറ്റ്, ഫിറ്റ്നസ്സ് സെന്റർ, കുട നിർമ്മാണം, കയർ പ്രൊഡക്ഷൻ യൂണിറ്റ്, ഹൗസ് കീപ്പിംഗ്, ഡ്രൈ ക്ലീനിംഗ് സർവീസ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, കംപ്യൂട്ടർ സെന്റർ, ട്യൂഷൻ സെന്റർ, ഐടി അനുബന്ധ സ്ഥാപനങ്ങൾ, എന്നീ സംരംഭങ്ങൾ ആരംഭിക്കാൻ ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ ഗ്രാന്റ് ലഭിക്കും.

ഒരു സംഘത്തിൽ രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങൾ വേണം. ഇവർ ഫിഷറീസ് വകുപ്പ് തയാറാക്കിയിട്ടുള്ള ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗങ്ങളായവരും 20-40 വയസ് പ്രായമുള്ളവരുമാകണം. ട്രാൻസ്ജൻഡേഴ്സ,് വിധവകൾ, മാറാരോഗങ്ങൾ ബാധിച്ചവർ കുടുംബത്തിലുള്ളവർ, പ്രകൃതി ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവർ, തീരനൈപുണ്യ കോഴ്സ് പഠിച്ച വനിതകൾ  എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.

സാഫിൽ നിന്ന്  ഒരുതവണ ധനസഹായം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോം കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, വൈക്കം മത്സ്യഭവൻ ഓഫീസ്  എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും വൈക്കം മത്സ്യഭവനിലും  സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9495801822, 9961499883,0481-2566823

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...