വയനാട് ദുരന്തം; 4 കോടിയുടെ സഹായം പ്രഖ്യാപിച്ച് ആസ്റ്റർ ഡി എം ഹെൽത്ത്കെയർ

കേരളം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന വയനാട്ടിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ആസ്റ്റർ ഡി എം ഹെൽത്ത് കെയർ. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിൽ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. കൂടാതെ, വീടുകൾ നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരുടെ വീടുകൾ പുനർനിർമിക്കാൻ രണ്ടരക്കോടി രൂപയും ചെലവഴിക്കും.

വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ (പഴയ ഡിഎം വയനാട് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ദുരന്തത്തിലകപ്പെട്ട നിരവധിയാളുകൾ ചികിത്സയിലുണ്ട്. ഇവർക്ക് ചികിത്സ സൗജന്യമായിരിക്കുമെന്ന് ആസ്റ്റർ ഡി എം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

കേരളത്തിലെ ആസ്റ്റർ ആശുപത്രികളായ ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘം ദുരന്തബാധിത മേഖലയിൽ സജീവമാണ്. സർക്കാർ സംവിധാനങ്ങളും ഗവണ്മെന്റ് ആശുപത്രികളുമായി ചേർന്നാണ് ഇവിടുത്തെ ചികിത്സ ഏകോപിപ്പിക്കുന്നത്.

ചൂരൽമലയിലും മുണ്ടക്കൈക്ക് സമീപവും ആസ്റ്റർ വോളന്റിയേഴ്സിന്റെ സംഘം ദുരന്തമുണ്ടായ ആദ്യ ദിവസം മുതൽ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ഇവർക്കൊപ്പം ഒരു സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുമുണ്ട്. ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കളും സംഘം വിതരണം ചെയ്യുന്നു. ദേശീയ ദുരന്തനിവാരണ സേന നടത്തുന്ന പകരം വെയ്ക്കാനില്ലാത്ത രക്ഷാപ്രവർത്തനത്തിനൊപ്പമാണ് ആസ്റ്റർ വോളന്റീയർസ് പ്രവർത്തിക്കുന്നത്.

ഇതിനിടെ ആസ്റ്റർ ജീവനക്കാരെയും കാണാതായതായുള്ള വിവരവും പുറത്തുവന്നു. ഇവരെ എത്രയും വേഗം കണ്ടെത്തി വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. ദുരന്തത്തിലകപ്പെട്ട ആസ്റ്റർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അകമഴിഞ്ഞ പിന്തുണയും ചികിത്സാസൗകര്യങ്ങളും അവശ്യവസ്തുക്കളും ആസ്റ്റർ ഡി എം ഹെൽത്ത്കെയർ നൽകിവരികയാണ്. സാധ്യമായ മറ്റെല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ/ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഹോർട്ടികൾച്ചർ വിളകളിൽ (പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പുഷ്പങ്ങൾ, സ്പൈസസ്, സുഗന്ധവിളകൾ,...

എംജി സർവകലാശാലാ കലോത്സവം ഇന്നു മുതൽ

എംജി സർവകലാശാലാ കലോത്സവം 'ദസ്‌തക്-അൺടിൽ ലാസ്റ്റ‌് ബ്രെത്ത്' ഇന്നു മുതൽ തൊടുപുഴ അൽ അസ്ഹർ ക്യാംപസിൽ അരങ്ങേറും. ഇന്നു രാത്രി 7നു സാഹിത്യകാരൻ പി.വി.ഷാജികുമാർകലോത്സവം...

ഓവു ചാലിൽ വീണ് കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓവു ചാലിൽവീണ് കാണാതായ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശിയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന്‌ ഒരു...

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വെച്ചുർ ചേരംകുളങ്ങരയിൽ കെ എസ് ആർ റ്റി സി ബസുംബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു..കുടവെച്ചൂർ പുന്നത്തറ സ്വദേശി സുധീഷ് (29 )ആണ് മരിച്ചത്.ബൈക്ക്...