അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് കേരള കോൺഗ്രസ് (എം) കോൺഗ്രസിൽ നിന്നും പിടിച്ചെടുത്തു

അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് കേരള കോൺഗ്രസ് (എം) കോൺഗ്രസിൽ നിന്നും പിടിച്ചെടുത്തു. ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ടി.ഡി.മാത്യു (ജോയി) തോട്ടനാനിയാണ് എൽ.ഡി.എഫിലെ കേരളാ കോൺ (എം)ൻ്റെ കൊടി പാറിച്ചത്. കോൺഗ്രസിലെ സജിതടത്തിൽ രാജി വച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിനു ശേഷം നടന്ന രണ്ടാമത് വിജയമാണ് കോട്ടയം ജില്ലയിൽ ഇതോടെ കേരളാ കോൺ.(എം) ന് ലഭിച്ചിരിക്കുന്നത്.
നേരത്തെ പുതുപ്പള്ളി വാകത്താനത്ത് നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് സീറ്റ് പിടിച്ചെടുത്ത് കേരള കോൺ (എം)പാർട്ടി വിജയിച്ചിരുന്നു.പതിനൊന്നാം വാർഡിൽ ബബിത ജോസഫാണ് വിജയിച്ചത്.വിജയിച്ച ജോയി തോട്ടനാനിയെ കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.അഭിനന്ദിച്ചു. കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ്‌ ജയിച്ചത് 98 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ഇപ്രാവശ്യം 214 വോട്ടിനാണ് എൽ ഡി എഫ് ജയിച്ചത്.

ആലപ്പുഴ പത്തിയൂർ 12-ാം വാർഡ് സി പി എമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു.കോൺഗ്രസിലെ ദീപക് എരുവ 99 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിൻ്റെ പഞ്ചായത്താണ്.

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...