നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

പ്രതി ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്നും മാറ്റണം, തനിക്ക് ലഭിക്കേണ്ട നിയമപരമായ അവകാശത്തെ എതിര്‍ക്കുന്നു ; ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്‍ജി.

അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് വേണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അപേക്ഷ വിചാരണ കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതി ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

തനിക്ക് ലഭിക്കേണ്ട നിയമപരമായ അവകാശത്തെ ദിലിപ് എതിര്‍ക്കുന്നുവെന്നും മെമ്മറി കാര്‍ഡ് അന്വേഷണത്തില്‍ ദിലീപ് കക്ഷി ആകേണ്ടതില്ലെന്നും അതിജീവിത പറയുന്നു.

മെമ്മറി കാര്‍ഡ് അന്വേഷണത്തില്‍ രൂക്ഷ വിമര്‍ശനമാണ് അതിജീവിത ഉന്നയിക്കുന്നത്.

മെമ്മറി കാര്‍ഡ് അന്വേഷണം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ്.

അന്വേഷണത്തില്‍ തന്റെ ഭാഗം കേട്ടില്ല.

അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്.

ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് ബോധപൂര്‍വ്വമെന്നും ഇത് കോടതി അലക്ഷ്യമെന്നും അതിജീവിത ഹര്‍ജിയില്‍ വിമര്‍ശിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

‘ബ്ലാക്ക് ലൈന്‍’ പുതിയ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്

പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് Instant Loan വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ...

ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.പാപ്പിനിശ്ശേരിയിൽ...

വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി

കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.പശ്ചിമ ബംഗാൾ സ്വദേശിയാണ് ബസിൽ കഞ്ചാവ്...

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...